രുചി വൈവിധ്യങ്ങളുമായി ലുലുവിൽ ‘ഇന്ത്യ ഉത്സവി’ന് തുടക്കം
text_fieldsമസ്കത്ത്: ഇന്ത്യയുടെ വൈവിധ്യപൂർണമായ സംസ്‌കാരവും പാരമ്പര്യവും രുചികളും പരിചയപ്പെടുത്തുന്നതിനായി ഒമാനിലെ ലുലുവിൽ ‘ഇന്ത്യ ഉത്സവി’ന് തുടക്കമായി. ഇന്ത്യയുടെ 79ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന ഈ ഉത്സവം ആരംഭിച്ചത്. ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ ഗോദവര്‍ത്തി വെങ്കട ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ പ്രവാസികളില്‍ നിന്നും ലുലുവില്‍ നിന്നുമുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിച്ചു.
സുല്‍ത്താനേറ്റിലെ തെരഞ്ഞെടുത്ത ലുലു ഔട്ട്‌ലെറ്റുകളില്‍ ഈ മാസം 20 വരെ ഫെസ്റ്റിവലുണ്ടാകും.ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും നിറത്തിന്റെയും രുചികളുടെയും സംഗമവേദിയാകും ഫെസ്റ്റിവല്‍. ലൈഫ്‌സ്‌റ്റൈല്‍, ഫാഷന്‍, ഭക്ഷണപാനീയം അടക്കം ഓരോ വിഭാഗത്തിലെയും ഇന്ത്യന്‍ പോരിശ അനുഭവിക്കാനുള്ള അപൂര്‍വ അവസരമാണ് ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ ലഭിക്കുക. നിരവധി ഇന്ത്യന്‍ ഉൽപന്നങ്ങള്‍ക്ക് വിസ്മയിപ്പിക്കുന്ന പ്രമോഷനുകളും ഓഫറുകളുമുണ്ടാകും. ഓരോ മേഖലയിലെയും രുചികളും പലഹാരങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്ന ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്താനും പ്രചരിപ്പിക്കാനും പ്രത്യേകം സ്റ്റാളുകളും ഏര്‍പ്പെടുത്തും.
ഒമാനും ഇന്ത്യയും തമ്മിലുള്ള സാംസ്‌കാരിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള ലുലുവിന്റെ പദ്ധതിയുടെ ഭാഗമാണിതെന്ന് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്‌സ് ഒമാന്‍ റീജയനൽ ഡയറക്ടര്‍ അന്‍വര്‍ സാദത്ത് പറഞ്ഞു. ഇന്ത്യയുടെ വിസ്മയിപ്പിക്കുന്ന വിഭവങ്ങള്‍ രുചിക്കാനും ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യത്തിലേക്ക് ഒരു കിളിവാതില്‍ തുറക്കാനും തദ്ദേശീയര്‍ക്കും പ്രവാസികള്‍ക്കും ഇതിലൂടെ അവസരമുണ്ടാകും.
യഥാര്‍ഥ ഇന്ത്യന്‍ പലചരക്ക് ഉൽപന്നങ്ങള്‍, ദൈനംദിന അവശ്യവസ്തുക്കള്‍, ഇന്ത്യയിലെ പ്രിയ ബ്രാന്‍ഡുകള്‍ തുടങ്ങിയവയുടെ വിപുലമായ ശേഖരണം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ധാന്യങ്ങളും പലവ്യഞ്ജനങ്ങളും അച്ചാറുകളും പരമ്പരാഗത ഉത്പന്നങ്ങളും അടുക്കളപാത്രങ്ങളും തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ വാങ്ങാനുള്ള അവസരമാണിത് തുറക്കുന്നത്. യഥാര്‍ഥ ഇന്ത്യന്‍ ചെരുപ്പ്, വസ്ത്രം, പരമ്പരാഗത ആഭരണങ്ങള്‍ എന്നിവ ഷോപ്പിങ് അനുഭവത്തിന്റെ മാറ്റ് കൂട്ടും. എല്ലാ വര്‍ഷവും ഇന്ത്യ ഉത്സവ് സംഘടിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മില്‍ ഭാവിയില്‍ പുതിയ തലത്തിലുള്ള ബന്ധം സ്ഥാപിക്കാനുള്ള അടിത്തറ ഈ പരിപാടി ഒരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

