ഇന്ത്യ-പാകിസ്താൻ സംഘർഷം; സംയമനം പാലിക്കണമെന്ന് ഒമാൻ
text_fieldsമസ്കത്ത്: വർധിച്ചുവരുന്ന സംഘർഷങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യയും പാകിസ്താനും ആത്മ സംയമനം പാലിക്കമെന്ന് ഒമാൻ ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും സമാധാനപരമായ സംഭാഷണങ്ങൾക്ക് മുൻഗണന നൽകണമെന്നും വിദേശകാര്യ മന്ത്രാലയം അഭ്യാർഥിച്ചു.
നിലവിലെ അപകടകരമായ സാഹചര്യം ലഘൂകരിക്കാനും പരസ്പര ധാരണ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള നയതന്ത്ര മാർഗങ്ങൾ സജീവമായി പിന്തുടരാനും മന്ത്രാലയം നിദേശിച്ചു.
നിലവിലെ സംഘർഷം വളരെയധികം ആശങ്കയോടെയാണ് നിരീക്ഷിക്കുന്നതെന്നും ഈ അപകടകരമായ സംഘർഷം നിയന്ത്രിക്കാനും സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും സമാധാനപരമായ സഹവർത്തിത്വവും ഐക്യവും കൈവരിക്കുന്നതിനും രാഷ്ട്രീയ പരിഹാരങ്ങൾക്ക് മുൻഗണന നൽകണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

