ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ; ഒമാൻ സ്വാഗതം ചെയ്തു
text_fieldsമസ്കത്ത്: ഇന്ത്യയും പാകിസ്താനും വെടിനിർത്താൻ തീരുമാനിച്ചതിനെ ഒമാൻ സ്വാഗതം ചെയ്തു. സംഘർഷങ്ങൾ കുറക്കുന്നതിനും പ്രാദേശിക സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിലും ഈ നടപടി സഹായകമാകുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
സമാധാനപരമായ മാർഗങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കുന്നതിനും, ഇരുജനതയുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും, സമാധാനത്തിനും സുസ്ഥിര വികസനത്തിനുമുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിനും, ഇരുവിഭാഗങ്ങളും തമ്മിലുള്ള ക്രിയാത്മകമായ സംഭാഷണത്തിനും ഈ കരാർ തുടക്കം കുറിക്കുമെന്ന് മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

