സമുദ്ര സുരക്ഷ സഹകരണം ശക്തമാക്കാൻ ഇന്ത്യയും ഒമാനും
text_fieldsമസ്കത്ത്: ഇന്ത്യൻ നാവികസേനയും ഒമാൻ റോയൽ നേവിയും തമ്മിലുള്ള ഏഴാമത് സ്റ്റാഫ് ചർച്ചകൾ മസ്കത്തിൽ നടന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തവും നിലനിൽക്കുന്നതുമായ സമുദ്ര പങ്കാളിത്തത്തെ അടിവരയിടുന്നതായിരുന്നു ചർച്ചകൾ. ഇന്ത്യൻ നാവികസേനയുടെ കൊമോഡോർ (വിദേശ സഹകരണം), കൊമോഡോർ കാർത്തിക് ശ്രീമാലും ഒമാൻ റോയൽ നേവിയിലെ ഓപ്പറേഷൻസ് ആൻഡ് പ്ലാൻസ് ഡയറക്ടർ ജനറൽ കൊമോഡോർ അബ്ദുല്ല സുൽത്താൻ മുഹമ്മദ് അൽ ജാബ്രിയും ചർച്ചകൾക്ക് നേതൃത്വം നൽകി.
പ്രവർത്തന, പരിശീലന കൈമാറ്റങ്ങൾ മുന്നോട്ട് കൊണ്ടുപോകുക, സമുദ്ര സുരക്ഷാ പ്രവർത്തനങ്ങളിൽ സഹകരണം ശക്തിപ്പെടുത്തുക, വിശാലമായ സമുദ്രമേഖലയിലുടനീളം സഹകരണം വർദ്ധിപ്പിക്കുക എന്നിവയെക്കുറിച്ചാണ് ചർച്ചകൾ നടന്നത്.നിരന്തരമായ ഇടപെടലിലൂടെ പരസ്പരധാരണയും വിശ്വാസവും വളർത്തുന്നതിനൊപ്പം, പ്രാദേശിക, അന്തർദേശീയ ജലാശയങ്ങളിൽ സഹകരണം കൂടുതൽ ആഴത്തിലാക്കാനും സുരക്ഷയും സ്ഥിരതയും നിലനിർത്താനുമുള്ള നാവികസേനകളുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതായിരുന്നു യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

