വ്യാപാര ബന്ധം വർധിപ്പിക്കാൻ ഇന്ത്യ-ഒമാൻ നെറ്റ്വർക്ക്
text_fieldsമസ്കത്ത്: വ്യാപാര ബന്ധം വർധിപ്പിക്കുന്നതിനായി ഇന്ത്യ-ഒമാൻ നെറ്റ്വർക്കിന് തുടക്കം കുറിച്ച് മസ്കത്ത് ഇന്ത്യൻ എംബസി. ഇന്ത്യ-ഒമാൻ നെറ്റ്വർക്കിന്റെ ഔദ്യോഗിക ലോഗോ പങ്കജ് ഖിംജി പ്രകാശനം ചെയ്തു. ഒമാനും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തത്തിന്റെ പ്രാധാന്യം ഖിംജി തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. അണിയറയിൽ കൂടുതൽ കാര്യങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വ്യാപാര വ്യാപ്തിയും സംയുക്ത നിക്ഷേപങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന്റെ പ്രാധാന്യം പ്രതിഫലിപ്പിക്കുന്നതാണെന്ന് ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് പറഞ്ഞു. ഒമാനിലെ സംരംഭകർ ഇന്ത്യൻ വിപണിയിൽ സജീവമാണ്. എല്ലാ സംരംഭങ്ങളെയും പിന്തുണക്കാൻ ഒ.സി.സി.ഐ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെയും ഒമാന്റെയും ഭാവി പാതകൾ വിഭാവനം ചെയ്താണ് നമ്മൾ ഇവിടെ ഒത്തുകൂടിയിരിക്കുന്നത് ചടങ്ങിൽ സംസാരിച്ച ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ് പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനുള്ള അപാരമായ സാധ്യതകൾ ഞങ്ങൾ തിരിച്ചറിയുന്നു. 2047ഓടെ വികസിത രാഷ്ട്ര പദവി കൈവരിക്കുക എന്നതാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും വ്യാവസായിക ശേഷികൾ വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒമാന്റെ വിഷൻ 2040 സാമ്പത്തിക വൈവിധ്യവൽക്കരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്ത്യയുടെ വളർന്നുവരുന്ന സാങ്കേതിക വ്യവസായത്തിനും വൈദഗ്ധ്യം പങ്കിടുന്നതിലും നവീകരണത്തെ മുന്നോട്ട് നയിക്കുന്നതിലും നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റവും ചെറിയ സംരംഭക ശ്രമം മുതൽ ഏറ്റവും വലിയ വ്യാവസായിക കരാർവരെയുള്ള ഏതൊരു അവസരവും വേണ്ടത്ര ഉപയോഗപ്പെടുത്തുന്നുവെന്ന് ഈ സമ്പൂർണ് സമന്വയം ഉറപ്പാക്കുന്ന 70 വർഷത്തെ ഔപചാരിക നയതന്ത്ര ബന്ധങ്ങളും, 200 വർഷത്തെ അടുത്ത ഇടപെടലും, 5000 വർഷത്തെ ചരിത്ര ബന്ധങ്ങളും ഉള്ള പക്വമായ ബന്ധമാണ് ഇന്ത്യ-ഒമാനുള്ളത്. ഇത് വിവിധ മേഖലകളിലെ അവസരങ്ങളും സഹകരണവും തന്ത്രപരമായ പങ്കാളിത്തവും വളർത്തിയെടുക്കുന്ന ഫലഭൂയിഷ്ഠമായ മണ്ണായി നിലകൊള്ളുന്നു.
ഈ സാധ്യതകൾ മുതലെടുക്കുന്നതിന്, ഇന്ത്യ-ഒമാൻ നെറ്റ്വർക്ക് സ്ഥാപിക്കുന്നത് അനിവാര്യ സംരംഭമായി ഉയർന്നുവരുന്നു. പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞ അഞ്ച് ‘ടി’കളിലൂടെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ഈ പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നു- (ട്രേഡ്) വ്യാപാരം, (ടെക്നോളജി) സാങ്കേതികവിദ്യ, ടൂറിസം, (ടാലന്റ്) കഴിവ്, (ട്രഡീഷൻ) പാരമ്പര്യം. സമഗ്രമായ ഇടപെടൽ, ഡിജിറ്റൽ ആശയവിനിമയത്തിൽ ഊന്നൽ നൽകുന്ന കാര്യക്ഷമമായ ആശയവിനിമയം, സിനർജസ്റ്റിക് പങ്കാളിത്തം, വ്യാപാര, നിക്ഷേപ പ്രോത്സാഹനം, ചലനാത്മകമായ വിവര ആക്സസ്, സാംസ്കാരികവും വിജ്ഞാനപരവുമായ കൈമാറ്റം എന്നിവയാൽ ഈ നെറ്റ്വർക്ക് പ്രസക്തവും ആവശ്യമുള്ളതുമാണന്നും അംബാസഡർ പറഞ്ഞു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും ഗണ്യമായ സഹകരണങ്ങൾ സുഗമമാക്കുന്നതിനുമുള്ള തന്ത്രപരമായ ചാനലായി ഇന്ത്യ-ഒമാൻ നെറ്റ്വർക്ക് പ്രവർത്തിക്കുമെന്ന് അംബാസഡർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

