ഇന്ത്യ-ഒമാൻ സംയുക്ത ചിത്ര പ്രദർശനത്തിന് തുടക്കം
text_fieldsവാട്ടർഫ്രണ്ടിലെ ആർട്ട് ആൻഡ് സോൾ ഗാലറിയിൽ നടക്കുന്ന ഇന്ത്യ-ഒമാൻ ആർട് എക്സിബിഷനിൽനിന്ന്
മസ്കത്ത്: ഇന്ത്യൻ എംബസി ആർട്ട് ആൻഡ് സോൾ ഗാലറിയുമായി സഹകരിച്ച് നടത്തുന്ന ഇന്ത്യ-ഒമാൻ സംയുക്ത ആർട് എക്സിബിഷന് വാട്ടർഫ്രണ്ടിലെ ആർട്ട് ആൻഡ് സോൾ ഗാലറിയിൽ തുടക്കമായി. ഇന്ത്യയുടെയും ഒമാെൻറയും സംസ്കാരവും മറ്റും വിളിച്ചോതുന്ന പ്രദർശനത്തിൽ ഇരു രാജ്യങ്ങളിൽ നിന്നുമുള്ള നിരവധി കലാകാരന്മാരുടെ 50ൽ അധികം ചിത്രങ്ങളാണുള്ളത്. മിഡിലീസ്റ്റ് കോളജിലെ വിദ്യാർഥികളും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പതുവരെ പ്രദർശനം കണാനെത്താം. ഡിസംബർ 23ന് സമാപിക്കും.
ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് കലാകാരന്മാരുമായി ആശയവിനിമയം നടത്തുകയും എക്സിബിഷെൻറ നടത്തിപ്പുകാർക്ക് നന്ദി അറിയിക്കുകയും ചെയ്തു. മിഡിലീസ്റ്റ് കോളജ് ഡീൻ ഡോ.ജി.ആർ. കിരൺ, ഒമാനിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ ഡോ. സതീഷ് നമ്പ്യാർ, ഒമാൻ പോസ്റ്റ് വൈസ് പ്രസിഡൻറ് അൽസയ്യിദ് നാസർ ബിൻ ബദർ ബിൻ ഹമദ് അൽ ബുസൈദി, ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡ് പ്രതിനിധികൾ, കല, സാംസ്കാരികം, ബിസിനസ്, മീഡിയ മേഖലകളിലെ മുതിർന്ന പ്രതിനിധികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

