ഇന്ത്യ-ഒമാന്‍ സംയുക്ത സൈനിക പരിശീലനം സമാപിച്ചു
text_fieldsഇന്ത്യ-ഒമാന്‍ സംയുക്ത സൈനിക പരിശീലനത്തിൽനിന്ന്
മസ്കത്ത്: ദോഫാര്‍ ഗവര്‍ണറേറ്റില്‍ നടന്ന ഇന്ത്യ-ഒമാന്‍ സംയുക്ത സൈനിക പരിശീലനം സമാപിച്ചു. . 'അല്‍ നജാഹ്' എന്ന പേരിൽ സെപ്റ്റംബർ 12 നായിരുന്നു പരീശീലനം തുടങ്ങിയത്. റബ്കൂത്ത് സൈനിക പരിശീലന മേഖലയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരിശീലനം.
ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി അമിത് നാരങ് സൈനിക പരിശീലന കേന്ദ്രം സന്ദര്‍ശിച്ചു. അറിവും പരിചയ സമ്പത്തും കൈമാറുകയായിരുന്നു 'അല്‍ നജാഹി’ ലൂടെ ലക്ഷ്യമിട്ടിരുന്നത്. വിവിധ സൈനിക പ്രവര്‍ത്തനങ്ങളില്‍ ഇരു സൈന്യവും ചേര്‍ന്ന് പരിശീലനം നടത്തി. സൈനിക പരിശീലന മേഖലയില്‍ ഇന്ത്യയും ഒമാനും തമ്മില്‍ സഹകരണ കരാര്‍ നിലവിലുണ്ട്. ഇന്ത്യയിലുള്‍പ്പെടെ നിരവധി പരിശീലനങ്ങള്‍ ഇരു രാഷ്ട്രങ്ങളിലുമായി ഒരുക്കിയിരുന്നു.

