ഇന്ത്യ-ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് വിഭാഗങ്ങള്‍ ചര്‍ച്ച നടത്തി
text_fieldsവിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ച കരാർ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ വിരേന്ദ്രര്‍ സിംഗ് പതാനിയും ആര്.ഒ.പി കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ അലി സൈഫ് അല്‍ മുഖ്ബലിയും കൈമാറുന്നു
മസ്കത്ത്: റോയല്‍ ഒമാന്‍ പൊലീസ് കോസ്റ്റ് ഗാര്‍ഡും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും കൂടുതല്‍ മേഖലകളില്‍ സഹകരണത്തിന്. മസ്കത്തില് ഇരു വിഭാഗങ്ങളും പുതിയ സഹകരണ കരാറുകളില്‍ ഒപ്പുവെച്ചു. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ വിരേന്ദര്‍ സിങ് പതാനിയയുടെ നേതൃത്വത്തിലുള്ള സംഘം ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലും പരിശീലന കേന്ദ്രവും സന്ദര്‍ശിച്ചു. നേരത്തെ മസ്കത്തില് ഇരു രാഷ്ട്രങ്ങളുടെയും കോസ്റ്റ് ഗാര്‍ഡ് വിഭാഗങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു.
നാലാമത് ചര്‍ച്ചക്ക് സെഷന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ വിരേന്ദര്‍ സിങ് പതാനിയയും ആര്.ഒ. പി കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ അലി സൈഫ് അല്‍ മുഖ്ബലിയും നേതൃത്വം നല്കി. ഉന്നതല ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

