Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്രവാസി മടക്കം:...

പ്രവാസി മടക്കം: മൂന്നാം ഘട്ടത്തിൽ ഒമാനിൽ നിന്ന്​ കേരളത്തിലേക്ക്​ പത്ത്​ സർവീസുകൾ

text_fields
bookmark_border
പ്രവാസി മടക്കം: മൂന്നാം ഘട്ടത്തിൽ ഒമാനിൽ  നിന്ന്​ കേരളത്തിലേക്ക്​ പത്ത്​ സർവീസുകൾ
cancel

മസ്​കത്ത്​: ഗൾഫിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലേക്ക്​ മടക്കിയെത്തിക്കുന്നതിനായുള്ള മൂന്നാം ഘട്ട വിമാന സർവീസുകൾക്ക്​ മെയ്​ 26ന്​ തുടക്കമാകും. ഒമാനിൽ നിന്ന്​ കേരളത്തിലേക്ക്​ പത്ത്​ സർവീസുകളാണ്​ മൂന്നാം ഘട്ടത്തിൽ ഉണ്ടാവുക. ഇതിൽ മൂന്നെണ്ണം സലാലയിൽ നിന്നാണ്​. മറ്റ്​ സംസ്​ഥാനങ്ങളിലേക്കായി ഒമാനിൽ നിന്ന്​ അഞ്ച്​ സർവീസുകളും ഉണ്ട്​.
മസ്​കത്തിൽ നിന്ന്​ കോഴിക്കോടിനും കൊച്ചിക്കും തിരുവനന്തപുരത്തിനും രണ്ട്​ വിമാനങ്ങൾ വീതവും കണ്ണൂരിന്​ ഒരു വിമാനവുമാണ്​​ ഉള്ളത്​. സലാലയിൽ നിന്നുള്ള മൂന്ന്​ സർവീസുകളും കണ്ണൂരിനാണ്​. ജയ്​പൂർ, അഹമ്മദാബാദ്​, ശ്രീനഗർ, ഭുവനേശ്വർ, ചെന്നൈ എന്നിവിടങ്ങളിലേക്കും മസ്​കത്തിൽ നിന്ന്​ വിമാനങ്ങൾ ഉണ്ടാകും.
മെയ്​ 28നാണ്​ ഒമാനിൽ നിന്നുള്ള സർവീസുകൾ തുടങ്ങുക.  കോഴിക്കോടിനുള്ള ആദ്യ വിമാനം മസ്​കത്തിൽ നിന്ന്​ ഉച്ചക്ക്​ രണ്ടിന്​ പുറപ്പെടും. സലാല കണ്ണൂർ വിമാനവും അന്നുണ്ട്​. ഇത്​ വൈകുന്നേരം 3.10നാണ്​ പുറപ്പെടുക. 29ന്​ കൊച്ചിക്കാണ്​ അടുത്ത വിമാനം. ഇത്​ വൈകുന്നേരം 3.45ന്​ മസ്​കത്തിൽ നിന്ന്​ പുറപ്പെടും. മെയ്​ 30നുള്ള തിരുവനന്തപുരം സർവീസ്​ വൈകുന്നേരം 3.40നാകും മസ്​കത്തിൽ നിന്ന്​ പുറപ്പെടുക. മെയ്​ 31നുള്ള കണ്ണൂർ വിമാനം സലാലയിൽ നിന്ന്​ വൈകുന്നേരം 3.10ന്​ പുറപ്പെടും. ജൂൺ ഒന്നിന്​ മസ്​കത്തിൽ നിന്ന്​ കോഴിക്കോടിനും സലാലയിൽ നിന്ന്​ കണ്ണൂരിനും വിമാനങ്ങളുണ്ട്​. യഥാക്രമം ഉച്ചക്ക്​ രണ്ടിനും വൈകുന്നേരം 3.10നുമാണ്​ ഇൗ വിമാനങ്ങൾ പുറപ്പെടുക. അടുത്ത വിമാനം ജൂൺ മൂന്നിന്​ മസ്​കത്തിൽ കണ്ണൂരിനാണുള്ളത്​. ഇത്​ വൈകുന്നേരം 4.15ന്​ മസ്​കത്തിൽ നിന്ന്​ പുറപ്പെടും. അവസാന ദിനമായ ജൂൺ നാലിന്​ മസ്​കത്ത്​-തിരുവനന്തപുരം വിമാനം വൈകുന്നേരം 3.40നും മസ്​കത്ത്​-കൊച്ചി വിമാനം വൈകുന്നേരം 3.45നും പുറപ്പെടും.
ഗർഭിണികൾ, അടിയന്തിര ചികിത്സ ആവശ്യമുള്ളവർ, ജോലി നഷ്​ടപ്പെട്ടവർ, മുതിർന്ന പൗരന്മാർ എന്നിവർക്കായിരിക്കും മുൻഗണന. നേരത്തേ രജിസ്​റ്റർ ചെയ്​തവരുടെ പട്ടികയിൽ നിന്നാണ്​ എംബസി യാത്രക്കാരുടെ മുൻഗണനാ പട്ടിക തയാറാക്കുക. ഇവരെ ടെലിഫോൺ/ഇമെയിൽ മുഖേന ബന്ധപ്പെട്ട്​ വിവരമറിയിക്കും. ഇൗ പട്ടിക എയർഇന്ത്യ ഒാഫീസിന്​ കൈമാറുമെന്നും ടിക്കറ്റ്​ ബുക്കിങ്ങിനായി ഇവരെ എയർഇന്ത്യ ഒാഫീസിൽ നിന്ന്​ ബന്ധപ്പെടുമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്​ചയാണ്​ രണ്ടാം ഘട്ട സർവീസുകൾ അവസാനിച്ചത്​. ഇതിൽ 11 വിമാനങ്ങളിലായി 1970 യാത്രക്കാരെയാണ്​ നാട്ടിലേക്ക്​ മടക്കിയെത്തിച്ചത്​. അതേസമയം രണ്ടാം ഘട്ടത്തി​​െൻറ ടിക്കറ്റ്​ വിതരണത്തിനെതിരെ വ്യാപക പരാതികൾ ഉയർന്നിരുന്നു. രണ്ടാം ഘട്ടത്തിലെ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടതായി എംബസിയിൽ നിന്ന്​ അറിയിച്ച മസ്​കത്ത്​ ഗവർണറേറ്റിന്​ പുറത്തുള്ള പലരും എയർഇന്ത്യ ഒാഫീസിൽ നിന്നുള്ള വിളിയും കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ഗുരുതര രോഗം ബാധിച്ചയാളും ഇങ്ങനെ യാത്ര മുടങ്ങിയവരിലുണ്ട്​. അതേസമയം എംബസിയിൽ നിന്ന്​ അറിയിച്ചെങ്കിലും എയർഇന്ത്യയിൽ നിന്ന്​ വിളി വരാതിരുന്നത്​ ചൂണ്ടികാട്ടി റൂവിയിലെ എയർ ഇന്ത്യ ഒാഫീസിലെത്തി കാര്യം അന്വേഷിച്ച പലരും  ടിക്കറ്റ്​ ലഭിച്ച്​ നാട്ടിലെത്തിയിട്ടുണ്ട്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omancovidgccnews
News Summary - india announce more flights from oman
Next Story