Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഹകരണം ശക്തിപ്പെടുത്തും ; ഇന്ത്യ-ഒമാൻ സമുദ്രസുരക്ഷാ ധാരണ പുതുക്കി

text_fields
bookmark_border
സഹകരണം ശക്തിപ്പെടുത്തും ; ഇന്ത്യ-ഒമാൻ സമുദ്രസുരക്ഷാ ധാരണ പുതുക്കി
cancel

മസ്കത്ത്: സമുദ്രസുരക്ഷാ മേഖലയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഒമാനും ഇന്ത്യയും ധാരണാപത്രം പുതുക്കി. മസ്കത്തിലെ അൽ മുർത്തഫ ക്യാമ്പിൽ നടന്ന ചടങ്ങിൽ റോയൽ ഒമാൻ നേവിയുടെ കമാൻഡറും സമുദ്രസുരക്ഷാ കമ്മിറ്റി ചെയർമാനുമായ റിയർ അഡ്മിറൽ സൈഫ് ബിൻ നാസർ അൽ റഹ്ബിയും ഒമാനിലെ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെയും ധാരണാപത്രത്തിൽ ഒപ്പുവച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സമുദ്രസുരക്ഷാ സഹകരണം തുടർന്നും ശക്തിപ്പെടുത്തുകയും മേഖലയിൽ സമുദ്രസുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട അനുഭവങ്ങളും വിദഗ്ധ അറിവുകളും കൈമാറുകയും ചെയ്യുകയാണ് ധാരണയുടെ ലക്ഷ്യം. സമുദ്രഗതാഗതത്തിന്റെ സുരക്ഷയും മേഖലയിൽ നാവിഗേഷൻ സുരക്ഷയും മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്കും ഇരു രാജ്യങളും പിന്തുണ നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India and Oman Renew Maritime Security MoU in Muscat
Next Story