ദേശീയദിനാഘോഷം വര്‍ണശബളമാക്കാന്‍ വിപണി ഒരുങ്ങി
text_fieldsമസ്കത്ത്: രാജ്യത്തിന്‍െറ 46ാമത് ദേശീയ ദിനാഘോഷം വര്‍ണശബളമാക്കാനുള്ള ഉല്‍പന്നങ്ങളുമായി മൊത്ത വിപണിയും ചില്ലറ വില്‍പനക്കാരും തയാറായിക്കഴിഞ്ഞു. വിവിധതരം ഉല്‍പന്നങ്ങളുടെ വന്‍ ശേഖരമാണ് കടകളില്‍ ഒരുക്കിയിട്ടുള്ളത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നിത്യജീവിതത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഏതാണ്ടെല്ലാ വസ്തുക്കളും ദേശീയ വര്‍ണങ്ങളില്‍ ഇറങ്ങിയിട്ടുണ്ട്. പേന, കണ്ണട തുടങ്ങി കളിപ്പാട്ടങ്ങള്‍ വരെ ത്രിവര്‍ണം പൂശിയാണ് ഇപ്പോള്‍ വിപണിയില്‍ എത്തുന്നത്. സ്ത്രീകളുടെ കേശാലങ്കാരങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ തുടങ്ങി പൂശുന്ന സുഗന്ധദ്രവ്യങ്ങള്‍ വരെ അതില്‍നിന്നും മാറിനില്‍ക്കുന്നില്ല. നാലു നിറങ്ങളിലും പേരുകളിലും ഇറങ്ങിയ ഷാളുകള്‍ക്ക് നല്ല ഡിമാന്‍ഡുണ്ട്. ഷുമൂഖ്, സുല്‍ത്താന, വജാഹ്, ദിവാനി എന്നീ പേരുകളിലുള്ള ഷാളുകളില്‍ സുല്‍ത്താന്‍െറ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആലേഖനം ചെയ്തിട്ടുള്ളത്. വീടുകളും സ്ഥാപനങ്ങളും അലങ്കരിക്കാന്‍ പറ്റുന്ന വിവിധ അലങ്കാര വസ്തുക്കളും എത്തിയിട്ടുണ്ട്. അതേസമയം, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ തിരക്ക് അനുഭവപ്പെടുന്നില്ളെന്ന് കച്ചവടക്കാര്‍ പറയുന്നു. കഴിഞ്ഞവര്‍ഷങ്ങളില്‍ ഒക്ടോബര്‍ തുടക്കത്തില്‍തന്നെ വിപണി സജീവമായിരുന്നു. എന്നാല്‍, ഇത്തവണ നവംബര്‍ എത്തിയിട്ടും മന്ദഗതിയില്‍ ഇഴയുകയാണ്. മൊത്തത്തില്‍ രാജ്യത്ത് എല്ലാ രംഗത്തും അനുഭവപ്പെട്ടുകാണുന്ന മാന്ദ്യം ഈ രംഗത്തും പ്രതിഫലിച്ചതാകാം എന്നും വിലയിരുത്തപ്പെടുന്നു.