സ്വാതന്ത്ര്യദിനം ആഘോഷിച്ചു
text_fieldsസീബ് ഇന്ത്യൻ സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്ന്
മസ്കത്ത്: സീബ് ഇന്ത്യൻ സ്കൂളിൽ ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്കൂളിലെ മൾട്ടി പർപ്പസ് ഹാളിൽ നടന്ന പരിപാടിയിൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ആർ. രഞ്ജിത് കുമാർ മുഖ്യാതിഥിയും ഹെൽത്ത് ആൻഡ് സേഫ്റ്റി ചെയർപേഴ്സൻ സിദ്ദീഖ് തേവർത്തൊടി വിശിഷ്ടാതിഥിയും ആയിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ഡോ. ലീന ഫ്രാൻസിസ്, ബോർഡ് ഓഫ് ഡയറക്ടർ അംഗം ഗജേഷ് കുമാർ ധാരിവാൾ എന്നിവർ സംസാരിച്ചു. സ്കൂൾ കൾച്ചറൽ കോർഡിനേറ്റർ ശ്രീരാജ് കവിൻ സ്വാഗതവും പബ്ലിക് റിലേഷൻസ് കോഓഡിനേറ്റർ സപ്ന ജഹാംഗിർ നന്ദിയും പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളെ കുട്ടികൾ സ്റ്റേജിൽ അവതരിപ്പിച്ചതും 'ദേശ് ഹമാര' എന്ന ദേശഭക്തിഗാനവും 'നമോ നമോ ഭാരതാംബേ' എന്ന സംഘനൃത്തവും ഇന്ത്യയുടെ വിദ്യാഭ്യാസവും വികസനവും സംബന്ധിച്ച വിഡിയോ പ്രദർശനവും ശ്രദ്ധേയമായി.
മസ്കത്ത്: ഒ.ഐ.സി.സി ഒമാൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഒ.ഐ.സി.സി പ്രസിഡന്റ് സജി ഔസേഫ് അധ്യക്ഷത വഹിച്ചു. മുതിർന്ന നേതാവ് എൻ.ഒ. ഉമ്മൻ കേക്ക് മുറിച്ച് ആഘോഷപരിപാടി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുട്ടി ഇടക്കുന്നം, സലീം മുതുവമ്മേൽ, മാത്യു മെഴുവേലി, സമീർ ആനക്കയം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ബിന്ദു പാലക്കൽ സ്വാഗതവും സജി ഇടുക്കി നന്ദിയും പറഞ്ഞു. ഒ.ഐ.സി.സി നേതാക്കളായ ജോസഫ് വലിയവീട്ടിൽ, ജിനു നെയ്യാറ്റിൻകര, മറിയാമ്മ തോമസ്, റിസ്വിൻ ഹനീഫ, നൗഷാദ് കാക്കടവ്, റെജി പുനലൂർ, രഘുനാഥ് ചെന്നിത്തല, ചന്ദ്രൻ തലശ്ശേരി, റെജി ഇടിക്കുള, ജോർജ് വർഗീസ് കുണ്ടറ, ആന്റണി കണ്ണൂർ, മനോജ് കായംകുളം, റിജോയ് ചവറ, നസീർ ഖാൻ പത്തനംതിട്ട, ഹരിലാൽ, സിറാജ്, മൊയ്തു വെങ്ങിലാട്ട്, തോമസ് മാത്യു, രാജീവ് കണ്ണൂർ, വിമൽ പരവൂർ, ഗോപി തൃശൂർ, വിജയൻ തൃശൂർ, ചന്ദ്രബാബു, മനോജ് കണ്ണൂർ, ഷാനവാസ് പട്ടാമ്പി, പ്രിയ ഹരിലാൽ, മുംതാസ്, ഫാത്തിമ, ശരത് എന്നിവർ നേതൃത്വം നൽകി.
സലാല: ഒ.ഐ.സി.സി സലാല റീജനൽ കമ്മിറ്റി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡന്റ് സന്തോഷ്കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി അജി ഹനീഫ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുതിർന്ന അംഗം ജോസഫിനെ ആദരിച്ചു. നാഷനൽ എക്സിക്യൂട്ടിവ് മെമ്പർ ബാബു കുറ്റിയാടി, ഹരികുമാർ, അജിത് മജീന്ദ്രൻ, സാജൻ കേശവൻ, പ്രവീൺ മേമുണ്ട എന്നിവർ സംസാരിച്ചു. വിജയ്, ടി.ആർ. രഘുനാഥ്, ഷിജു ജോർജ്, പ്രസാദ്, മനോജ് മജീന്ദ്രൻ, ബി.എ. ദാസ്, അനിൽകുമാർ, എൻ.എസ്. മണി, അബൂബക്കർ, ഹൈദർ, ചാൾസ്, ലിജു വർഗീസ്, ജോസഫ് ചേർത്തല, ഷിംന, ആതിര, രാജി കെ.ആർ, സാമി എന്നിവർ പങ്കെടുത്തു.
മസ്കത്ത്: ദാർസൈത് ഇന്ത്യൻ സ്കൂളിലെ സീനിയർ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി കൺവീനർ അജിത് വാസുദേവൻ മുഖ്യാതിഥിയായിരുന്നു. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സ്വാതന്ത്ര്യദിന സന്ദേശത്തിന്റെ പ്രസക്ത ഭാഗങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങൾ, പ്രിൻസിപ്പൽ, രക്ഷിതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പ്രൈമറി-സീനിയർ സെക്ഷനുകളിലെ വിദ്യാർഥികൾ അവതരിപ്പിച്ച ദേശഭക്തിഗാനങ്ങൾ, ഇന്ത്യയുടെ വളർച്ച വിവരിക്കുന്ന 'നവഭാരത്, ശ്രേഷ്ഠഭാരത്'എന്ന പ്രമേയത്തിൽ നൃത്തശിൽപം എന്നിവ അരങ്ങേറി. ഹെഡ് ബോയ് മാഗന്ധ ദിനേശ് സ്വാഗതവും ഹെഡ് ഗേൾ ഭാവിക എം. ബിജു നന്ദിയും പറഞ്ഞു.
സൂർ: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സൂർ ഇന്ത്യൻ സോഷ്യൽ ക്ലബ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ബഹവാൻ എൻജിനീയറിങ് കമ്പനിയുടെ ക്യാമ്പിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് ഹസ്ബുല്ല ഹാജി, ജനറൽ സെക്രട്ടറി എ.കെ. സുനിൽ, മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങളായ ശ്രീധർ ബാബു, ഷിമിൽ ഉലഹന്നാൻ, മുഹമ്മദ് ഷാഫി, നീരജ് എന്നിവർ നേതൃത്വം നൽകി.
ദാർസൈത് ഇന്ത്യൻ സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

