ഇന്ത്യന്‍ അംബാസഡറുടെ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു
text_fieldsസൂര്‍: സൂറിലെ ഇന്ത്യന്‍ സമൂഹത്തിന്‍െറ നേതൃത്വത്തില്‍ ഇന്ത്യന്‍ അംബാസഡറുടെ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. മസ്കത്ത് ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ സൂര്‍ ക്ളബില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ പ്രവാസി ഇന്ത്യക്കാരുടെ നിരവധി പരാതികള്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദേശിച്ചു.
പരിപാടിയുടെ ഭാഗമായി പാസ്പോര്‍ട്ട് അപേക്ഷകള്‍, കോണ്‍സുലാര്‍, അറ്റസ്റ്റേഷന്‍ തുടങ്ങിയവക്കായി ഏര്‍പ്പെടുത്തിയ സൗജന്യ സേവനങ്ങള്‍ നിരവധിപേര്‍ക്ക് അനുഗ്രഹമായി. മലയാളികള്‍ക്കായി ഒരുക്കിയ നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡിനായുള്ള രജിസ്ട്രേഷന്‍ ആയിരത്തോളം പേര്‍ ഉപയോഗപ്പെടുത്തി. പരിപാടിയില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് പ്രസിഡന്‍റ് ഡോ. രഘുനന്ദനന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എ.കെ. ഷാജഹാന്‍ സ്വാഗതവും വൈസ് പ്രസിഡന്‍റ് ഹസ്ബുല്ല ഹാജി നന്ദിയും പറഞ്ഞു. ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് പ്രവര്‍ത്തകരായ സുനില്‍, നാസര്‍, അനില്‍ ഉഴമലയ്ക്കല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സൂര്‍ ക്ളബിനായുള്ള ഇന്ത്യന്‍ എംബസിയുടെ ഉപഹാരമായ സുല്‍ത്താന്‍െറ ഛായാചിത്രം മജ്ലിസ് ശൂറാ മെംബര്‍ സൈദ് സനാനിക്ക് അംബാസഡര്‍ കൈമാറി. എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ബി.എല്‍.എസ് പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു.