ഹോട്ടലുകളുടെ വരുമാനത്തിൽ 82.7 ശതമാനത്തിന്റെ വർധന
text_fieldsമസ്കത്ത്: രാജ്യത്തെ സ്റ്റാർ ഹോട്ടലുകളുടെ (3-5) വരുമാനം കഴിഞ്ഞവർഷം ഡിസംബർ അവസാനത്തോടെ 82.7 ശതമാനം വർധിച്ച് 185,772 റിയാൽ ആയി. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ പ്രതിമാസ സ്റ്റാറ്റിസ്റ്റിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം പറയുന്നത്. ഹോട്ടലുകളിലെ അതിഥികളുടെ എണ്ണം 2021ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 33.6 ശതമാനത്തിന്റെ വർധനവാണുണ്ടായിട്ടുള്ളത്.
താമസനിരക്ക് 17.6 ശതമാനം ഉയർന്ന് 45 ശതമാനത്തിലുമെത്തി. ഗൾഫ് അതിഥികളുടെ എണ്ണത്തിൽ 304 ശതമാനത്തിന്റെ ഉയർച്ചയാണുണ്ടായിട്ടുള്ളത്. 2021 ഡിസംബർ അവസാനം 39,689 ആളുകളായിരുന്നു അതിഥികളായെത്തിയിരുന്നത്. എന്നാൽ, കഴിഞ്ഞവർഷം ഡിസംബർ അവസാനംവരെ ഇത് 1,60,340 ആയി വർധിച്ചു. തൊട്ടടുത്ത സ്ഥാനത്തുള്ളത് യൂറോപ്പിൽനിന്നുള്ളവരാണ്.
ഹോട്ടലുകളുടെ വരുമാനത്തിൽ 82.7 ശതമാനത്തിന്റെ വർധനകഴിഞ്ഞ വർഷം 3,60,339 ആളുകളാണ് യൂറോപ്പിൽനിന്ന് അതിഥികളായെത്തിയത്. 2021ൽ ഇത് 105, 558 ആയിരുന്നു. 241.4 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അമേരിക്കൻ സഞ്ചാരികൾ 165.4 ശതമാനം ഉയർന്ന് 60,148 ആയി. അതേസമയം, ഒമാനികളുടെ എണ്ണത്തിൽ 14.1 ശതമാനത്തിന്റെ കുറവാണ് വന്നിട്ടുള്ളത്. 2021ൽ 8,14,518 സ്വദേശികൾ എത്തിയിരുന്നുവെങ്കിൽ കഴിഞ്ഞ വർഷം ഡിസംബർ അവസാനത്തോടെ ഇത് 699,937 ആയി കുറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

