Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതെക്കൻ ബാത്തിനയിൽ തേൻ...

തെക്കൻ ബാത്തിനയിൽ തേൻ ഉൽപാദനത്തിൽ വർധന

text_fields
bookmark_border
തെക്കൻ ബാത്തിനയിൽ തേൻ ഉൽപാദനത്തിൽ വർധന
cancel
camera_alt

തെക്കൻ ബാത്തിനയിൽ തേനറകൾ അടുക്കിവെക്കുന്ന തേനീച്ച കർഷകൻ

മസ്‌കത്ത്: തെക്കൻ ബാത്തിന ഗവർണറേറ്റിൽ 2025 സീസണിൽ പ്രാദേശികമായി 12,434 കിലോ തേൻ ഉൽപാദിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഗവർണറേറ്റിലെ കൃഷി, മൽസ്യ ബന്ധന, ജല വിഭവ മന്ത്രാലയ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 7,136.5 കിലോ സമർ തേനും 5,097.5 കിലോ സിദ്ര്‍ തേനും 200 കിലോ മറ്റ് ഇനങ്ങളുമാണ് ഉൽപാദിപ്പിച്ചത്. ഇവയുടെ മൊത്തം മൂല്യം 1,86,500 റിയാൽ കവിയും.

തെക്കൻ ബാതിനയിലെ വിലായത്തുകൾ പരമ്പരാഗത തേനീച്ച വളർത്തലിലും തേൻ ഉൽപാദനത്തിലും പ്രശസ്തമാണ്. സിദ്ര്‍, സമർ എന്നിവയുൾപ്പെടെയുള്ള വിവിധ പൂന്തേൻ ഇനങ്ങൾ ഇവിടെ ലഭ്യമാണ്.

അനുകൂല കാലാവസ്ഥയും സമൃദ്ധമായ പ്രകൃതിയും വൻതോതിൽ തേൻ ഉൽപാദനത്തിന് സഹായകരമാണ്. ഇതുവഴി ആഭ്യന്തര വിപണിയിലും അന്താരാഷ്ട്ര വിപണികളിലും ഒമാനി തേനിന് ആവശ്യക്കാരേറെയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.ഉൽപാദകരെ പിന്തുണക്കുന്നതിനും മേഖല ശക്തിപ്പെടുത്തുന്നതിനുമായി ഡയറക്ടറേറ്റ് തുടർച്ചയായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും പുതിയ വിപണന അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി പ്രദർശനങ്ങൾ സംഘടിപ്പിക്കുകയും ഉൽപന്നങ്ങളുടെ അവതരണവും വിപണന രീതികളും മെച്ചപ്പെടുത്താൻ പ്രോത്സാഹനം നൽകുകയും ചെയ്യുന്നതായും തെക്കൻ ബാതിനയിലെ കൃഷി, മത്സ്യബന്ധന, ജലവിഭവങ്ങളുടെ ജനറൽ ഡയറക്ടറേറ്റിലെ തേൻവിഭാഗം മേധാവി അലി സലീം അൽ ഫുലൈത്തി പറഞ്ഞു.

തേനീച്ച വളർത്തൽ മേഖലയുടെ ഗുണനിലവാരം ഉയർത്തുന്നതിനും സാങ്കേതിക നിർദേശങ്ങൾ നൽകുന്നതിനുമായി നിരീക്ഷണ പരിപാടികളും ഫീൽഡ് സന്ദർശനങ്ങളും നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശിക സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനോടൊപ്പം തേൻ ഉൽപന്ന മേഖല വികസിപ്പിക്കുകയുമാണ് ലക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - Increase in honey production in South Batinah
Next Story