തീപിടിത്ത കേസുകളിൽ വർധന ; കഴിഞ്ഞവർഷം റിപ്പോർട്ട് ചെയ്തത് 4955 തീപിടിത്ത സംഭവങ്ങൾ
text_fieldsസിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി പ്രവർത്തകർ തീപിടിത്തം അണക്കുന്നു
മസ്കത്ത്: കഴിഞ്ഞ മൂന്നുവർഷത്തിനിടെ രാജ്യത്ത് തീപിടിത്ത കേസുകൾ വർധിച്ചെന്ന് റിപ്പോർട്ടുകൾ. 2024ൽ 4,955 തീപിടിത്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 2023ൽ 4622 ഉം 2022ൽ 4186 ഉം ആയിരുന്നു ഇത്. ദേശീയ സ്ഥിതിവിവര കേന്ദ്രത്തന്റെ കണക്കിലാണ് ഇക്കാര്യം പറയുന്നത്. 2024ൽ മസ്കത്ത് ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്- 1577. വടക്കൻ ബാത്തിന-109, തെക്കൻ ബാത്തിന-469, ദോഫാർ -401 എന്നിങ്ങനെയാണ് തൊട്ടടുത്തുവരുന്ന ഗവർണറേറ്റുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കണക്കുകൾ. ഈ ഗവർണറേറ്റുകളിലെല്ലാം 2023ലും 2022ലും റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങളുടെ എണ്ണത്തിൽ വർധവനയുണ്ടായിരുന്നു.
പാർപ്പിട സൗകര്യങ്ങൾ (1530), ഗതാഗതം (1070), അവശിഷ്ടങ്ങൾ (1173), കൃഷി (409), ഉപകരണങ്ങൾ, വൈദ്യുതി ലൈനുകൾ (314), സർക്കാർ സൗകര്യങ്ങൾ (69), വ്യവസായിക സ്ഥാപനങ്ങൾ (48), ആരാധനാലയങ്ങൾ (14) എന്നിവിടങ്ങളിൽനിന്നാണ് ഭൂരിഭാഗം കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടത്. പാർപ്പിടസൗകര്യങ്ങളിൽ തീപിടിത്ത സംഭവങ്ങളിൽ 30.8 ശതമാനവും ഗതാഗതത്തിൽ 21.8 ശതമാനവും വർധനയുണ്ടായി.
വാഹനങ്ങളുമായി ബന്ധപ്പെട്ട തീപിടിത്തസംഭവങ്ങൾ ഒഴിവാക്കാനായി പതിവ് അറ്റകുറ്റപ്പണികൾ നടത്തുക, ഹാൻഡ്ഹെൽഡ് ഫയർ എക്സ്റ്റിങ്യൂഷർ, പ്രഥമശുശ്രൂഷ കിറ്റുകൾ എന്നിവ വാങ്ങുക, അവയുടെ സാധുത ഉറപ്പാക്കുക എന്നിവ ശ്രദ്ധിക്കേണ്ടതാണെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) ആവശ്യപ്പെട്ടു. ബാറ്ററികൾ, ഗ്യാസ് സിലിണ്ടറുകൾ, ഹാൻഡ് സാനിറ്റൈസറുകൾ തുടങ്ങിയ വസ്തുക്കൾ ഒരിക്കലും വാഹനത്തിനുള്ളിൽ ഉപേക്ഷിക്കരുത്.
കാറുകൾ പതിവായി പരിപാലിക്കതിരിക്കുക, വയറിങ്ങിലെ തകരാറുകൾ മൂലമുണ്ടാകുന്ന വൈദ്യുത തകരാറുകൾ, ഇഗ്നിഷൻ സ്രോതസ്സുകൾക്ക് സമീപമുള്ള ഇന്ധന ചോർച്ച, എൻജിൻ അമിതമായി ചൂടാകൽ, നിലവാരമില്ലാത്തതോ അനുചിതമായി ഇൻസ്റ്റാൾ ചെയ്തതോ ആയ ഭാഗങ്ങൾ ഉപയോഗിക്കുക എന്നിവയാണ് വാഹന തീപിടിത്തത്തിന് പിന്നിലെ കാരണങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

