ഇൻകാസ് സൂർ സൗഹൃദ സംഗമവും അവാർഡ് വിതരണവും
text_fieldsഇൻകാസ് സൂർ റീജനൽ കമ്മിറ്റിയുടെ സൗഹൃദസംഗമം അഡ്വ. ബി.ആർ.എം. ഷഫീർ ഉദ്ഘാടനം ചെയ്യുന്നു
സൂർ: ഇൻകാസ് സൂർ റീജനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗഹൃദ സംഗമവും അവാർഡ് വിതരണവും സംഘടിപ്പിച്ചു. പ്രവാസലോകത്ത് മാനവ ഐക്യവും മതസൗഹാർദവും നിറഞ്ഞ ഒത്തൊരുമിച്ചുള്ള സാമൂഹികപ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി.ആർ.എം. ഷഫീർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. യോഗത്തിൽ പ്രസിഡന്റ് ഉസ്മാൻ അന്തിക്കാട് അധ്യക്ഷത വഹിച്ചു.
മികച്ച ജീവകാരുണ്യപ്രവർത്തകനുള്ള സൂർ ഇൻകാസ് പുരസ്കാരം പ്രമുഖ വ്യവസായിയും ജീവകാരുണ്യപ്രവർത്തകനുമായ മുഹമ്മദ് അമീന് സേട്ടിന് അഡ്വ. ബി.ആർ.എം. ഷഫീർ നൽകി ആദരിച്ചു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റെജി തോമസ് മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര ജനറൽ സെക്രട്ടറി മണികണ്ഠൻ കോതോട്ട്, കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് സലീം മുതുമ്മൽ, കേന്ദ്ര കമ്മിറ്റി ട്രഷറർ സജി ജോസഫ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അനിൽ ഉഴമലയ്ക്കൽ, വേണു കാരേറ്റ്, ഇ.വി. പ്രദീപ്, കെ.എം.സി.സി പ്രതിനിധി സൈനുദ്ദീൻ കൊടുവള്ളി തുടങ്ങിയവർ സംസാരിച്ചു.
യോഗത്തിൽ ഇൻകാസ് മുൻ പ്രസിഡന്റ് ശ്രീധർ പയ്യന്നൂർ സ്വാഗതവും ഇൻകാസ് സൂർ ജനറൽ സെക്രട്ടറി ബൈജു കുന്നത്ത് നന്ദിയും പറഞ്ഞു. ചലച്ചിത്ര അക്കാദമിയുടെ പ്രത്യേക ജൂറി പരമാർശം നേടിയ സലീം മുതുമ്മലിനെ ആദരിച്ചു. മുൻ അവാർഡ് ജേതാക്കളായ ഹസ്ബുല്ല മദാരി, അനിൽകുമാർ എന്നിവർ സന്നിഹിതരായി.
സിബി ചാക്കോ, സാജു കോശി, നിർമ്മൽ, ഫിലിപ്പ്, സജിത്ത് കണ്ണൂർ, അനുലയരാജ്, ഷാജി, അലി, അജിത്ത്, മുസ്തഫ, സജീഷ് കുമാർ, ജോസഫ്, സുധീർ, ഹരീഷ്, സിബി തോമസ്, ജസീൽ എന്നിവർ നേതൃത്വം നൽകി. ശ്രീധർ പയ്യന്നൂരും സമീർ പള്ളിയമ്പിലും കോർത്തിണക്കിയ കലാവിരുന്നും ശ്രദ്ധേയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

