വിജയാഹ്ലാദം പങ്കുവെച്ച് ഇൻകാസ് ഒമാൻ
text_fieldsമസ്കത്ത്: പഞ്ചായത്ത്, മുൻസിപ്പൽ, കോർപറേഷൻ തെരഞ്ഞെടുപ്പിലുണ്ടായ ചരിത്ര വിജയം പ്രവാസ ലോകത്തെ കോൺഗ്രസ് പ്രവർത്തകർ മധുരം വിതരണം ചെയ്ത് ആഘോഷമാക്കി.
കഴിഞ്ഞ ഒമ്പത് വർഷക്കാലമായി കേരളജനത സഹിക്കുന്ന ജീവിതപ്രയാസങ്ങളുടെ പ്രതിഫലനമാണ് വിജയമെന്നും ഇത് പിണറായി സർക്കാറിനെതിരെയുള്ള ജനവിധിയാണന്നും ഇൻകാസ് ഒമാൻ പ്രസിഡന്റ് സന്തോഷ് പള്ളിക്കൽ പറഞ്ഞു. മുൻപങ്ങും ഇല്ലാത്ത വിധം ഇൻകാസ് ഒമാൻ നേതാക്കൾ നാട്ടിലെത്തി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി മുതിർന്ന കോൺഗ്രസ് നേതാവും ദേശീയ വൈസ് പ്രസിഡന്റുമായ എം.ജെ. സലിം പറഞ്ഞു. ഭാരവാഹികളായ വി.എം.അബ്ദുൽ കരീം, ബിനേഷ് മുരളി, തോമസ് ചെറിയാൻ, ജിനു ജോൺ, ജോസഫ് വലിയ വീട്ടിൽ, ജോൺസൺ, ഒ.കെ. ഷെമീം എന്നിവർ വിജയികൾക്ക് ആശംസ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

