ഇൻകാസ് ഒമാൻ റെജി ഇടിക്കുള അനുസ്മരണം സംഘടിപ്പിച്ചു
text_fieldsഇൻകാസ് ഒമാന്റെ നേതൃത്വത്തിൽ നടന്ന റെജി ഇടിക്കുള അനുസ്മരണം
മസ്കത്ത്: ഇൻകാസ് ഒമാൻ സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായിരുന്ന റെജി ഇടിക്കുളയെ ഇൻകാസ് ഒമാൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. റൂവി സ്റ്റാർ ഓഫ് കൊച്ചിൻ ഹാളിൽ നടന്ന അനുസ്മരണയോഗത്തിൽ മത സാംസ്കാരിക സംഘടനാ പ്രതിനിധികളും പ്രമുഖരും പങ്കെടുത്തു. ഒമാൻ പ്രവാസ സമൂഹത്തിന് വലിയ നഷ്ടമാണ് റെജി ഇടിക്കുളയുടെ വിയോഗമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ഇൻകാസ് ഒമാൻ വർക്കിങ് പ്രസിഡന്റ് റെജി കെ തോമസ് പറഞ്ഞു.
രക്തദാന ക്യാമ്പുകൾ അടക്കമുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കെന്നും മുൻപന്തിയിൽ ഉണ്ടായിരുന്ന റെജി ഇടിക്കുള്ള നാട്ടിലും പൊതുരംഗത്തു നിറഞ്ഞുനിന്നിരുന്ന വ്യക്തിത്വത്തമായിരുന്നവെന്ന് ഒ.ഐ.സി.സി / ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള അനുസ്മരിച്ചു. തൊഴിലാളികൾക്കിടയിൽ സുരക്ഷാ അവബോധം സൃഷ്ടിക്കുന്നതിനു വേണ്ടി ബോധവത്ക്കരണ ക്യാമ്പുകൾ നടത്തുന്നതിന് റെജി ഇടിക്കുള നേതൃത്വം കൊടുത്തിരുന്നുവെന്ന് ഒ.ഐ.സി.സി/ഇൻകാസ് മിഡിൽ ഈസ്റ്റ് കൺവീനർ അഡ്വ.എം.കെ പ്രസാദ് ഓർമ്മിച്ചു.
ഡോ.രത്നകുമാർ (ഐ.ഒ.സി ഒമാൻ പ്രസിഡന്റ് ), താജുദ്ധീൻ മാവേലിക്കര( ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിങ്), ഡോ. സജി ഉതുപ്പാൻ (കോളമിസ്റ്റ്, വിദ്യാഭ്യാസ വിദഗ്ധൻ ), ഷക്കീൽ ഹസ്സൻ(മീഡിയ വൺ ), ഷമീർ കാഞ്ഞിരപ്പള്ളി (കെ.എം.സി.സി ), കബീർ യൂസുഫ് (മീഡിയ ഫോറം), സുകുമാരൻ നായർ (എൻ.എസ്.എസ് ), സുനിൽ കുമാർ ( കൈരളി ), തോമസ് മാത്യു ( ഒപ്പം - പത്തനംതിട്ട അസോസിയേഷൻ ), ടിജിൻ (മുസ്തഫ ആൻഡ് കമാൽ കമ്പനി ), സിജോ ( വെൽനെസ്സ് മെഡിക്കൽ ), ജിത്തു (കൊച്ചിൻ ഗോൾഡ് ), ബിനോ ( ഏഷ്യാനെറ്റ് ), ഇൻകാസ് ഒമാൻ ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ മാത്യു മെഴുവേലി, നിയാസ് ചെണ്ടയാട്, സലീം മുതുവമ്മേൽ, അജോ കട്ടപ്പന, സെക്രട്ടറിമാരായ റിസ്വിൻ ഹനീഫ്, അബ്ദുൽ കരീം, റെജി പുനലൂർ, ജോസഫ് വലിയവീട്ടിൽ, വനിത വിഭാഗം ജനറൽ സെക്രട്ടറി മുംതാസ്, എക്സിക്യൂട്ടിവ് അംഗങ്ങളായ വിജയൻ തൃശ്ശൂർ, സിറാജ് നാറൂൺ, റീജനൽ കമ്മിറ്റി പ്രസിഡന്റുമാരായ ഷൈനു മനക്കര (ഗാല), ബിനോജ് (നിസ്വ), ഷമീം (ബിദിയ ), റീജിയനൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ഹരിലാൽ(ബർക), ഷാനവാസ് ( മത്ര), മുഹമ്മദ് അലി ( ഗാല ), പ്രവർത്തകരായ വിജു മാത്യു, മോൻസി, ജേക്കബ് തുടങ്ങിയവർ അനുസ്മരിച്ചു.ഇൻകാസ് ഒമാൻ ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി മണികണ്ഠൻ കോതോട്ട് സ്വാഗതവും ട്രഷറർ സജി ചങ്ങനാശ്ശേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

