ഇൻകാസ് ഒമാൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഇൻകാസ് ഒമാൻ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽക്യാമ്പ്
മസ്കത്ത്: മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്മരണാർഥം ഇൻകാസ് ഒമാൻ, അബീർ ഹോസ്പിറ്റലുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സമൂഹാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും അന്തരിച്ച നേതാവുമായി ബന്ധപ്പെട്ട കാരുണ്യത്തിന്റെയും സേവനത്തിന്റെയും മൂല്യങ്ങളെ ആദരിക്കുന്നതിനുമായാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്ന് പ്രസിഡന്റ് അനീഷ് കടവിൽ പറഞ്ഞു. 150ലധികം ആളുകൾ പങ്കെടുത്തു. ദൈനംദിന ജീവിതത്തിൽ ആരോഗ്യത്തിന് മുൻഗണന നൽകേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് അറബ് യൂണിവേഴ്സിറ്റി ഡീൻ ഡോ. ഷെറിമോൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പൊതുജനാരോഗ്യത്തിന് സ്ഥാപനം നൽകുന്ന ശക്തമായ പിന്തുണയെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ രണ്ടാഴ്ച കൂടി സൗജന്യ മെഡിക്കൽ സൗകര്യങ്ങൾ തുടരുമെന്നും കൂടാതെ പ്രിവിലേജ് കാർഡുകൾ നൽകുമെന്നും അബീർ ഹോസ്പിറ്റൽ ഡയറക്ടർ മുഹമ്മദ് ഹാഷിം പറഞ്ഞു. ഇൻകാസ് ഉന്നതാധികാര സമിതി അംഗം എൽദോസ് മണ്ണൂർ, മലയാളം വിങ് മുൻ കൺവീനർ ഭാസ്കരൻ നായർ, സാമൂഹിക പ്രവർത്തകൻ രാജൻ കോക്കൂരി തുടങ്ങിയവർ സംസാരിച്ചു. ഷഹീർ അഞ്ചൽ, ജിജോ കടന്തോട്ട്, സതീഷ് പട്ടുവം, നിധീഷ് മാണി, റാഫി ചക്കര, സജി തോമസ്, മനോഹരൻ കണ്ടൻ എന്നിവർ ക്യാമ്പ് ഏകോപനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

