ഇൻകാസ് ഒമാൻ ഉമ്മൻ ചാണ്ടി അനുസ്മരണം
text_fieldsഇൻകാസ് ഒമാന്റെ ആഭിമുഖ്യത്തിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ യോഗം
മസ്കത്ത്: കേരളത്തിന്റെ മുന്മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ഇൻകാസ് ഒമാന്റെ ആഭിമുഖ്യത്തിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു. ഉമ്മൻ ചാണ്ടിയോടുള്ള ആദരവും സ്നേഹവും പങ്കുവെച്ച് നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു. ജനക്ഷേമത്തിനായി ആത്മാർഥമായി ജീവിതം ഉഴിഞ്ഞുവച്ച മഹാനായ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് വൈസ് പ്രസിഡൻറ് മനാഫ് തിരുനാവായ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.
സംസ്ഥാന വികസനത്തിനൊപ്പം പാവങ്ങൾക്കുംവേണ്ടി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും മനാഫ് ചൂണ്ടിക്കാട്ടി. ഉമ്മൻ ചാണ്ടി ദൈവം ഭൂമിയിലേക്കയച്ച ഒരു ജനനായകനായിരുന്നുവെന്നും തന്റെ ഉത്തരവാദിത്തം അദ്ദേഹം സമ്പൂർണമായി നീതിയോടെ നിർവഹിച്ചുവെന്നും സ്വാഗതപ്രസംഗത്തിൽ ജനറൽ സെക്രട്ടറി ജിജോ കടന്തോട്ട് പറഞ്ഞു. നിധീഷ് മാണി, സതീഷ് പട്ടുവം, ബീനാ മനോഹരൻ, മോഹൻ പുതുശേരി എന്നിവർ സംസാരിച്ചു. ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. ഹംസ അത്തോളി, റാഫി ചക്കര, മൊഹമ്മദ് ഷെരീഫ്, മനോഹരൻ കണ്ടൻ എന്നിവർ നേതൃത്വം നൽകി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

