Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ൻ​കാ​സ് ഒ​മാ​ൻ...

ഇ​ൻ​കാ​സ് ഒ​മാ​ൻ ദേ​ശീ​യ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഇ​ൻ​കാ​സ് ഒ​മാ​ൻ ദേ​ശീ​യ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

സ​ന്തോ​ഷ് പ​ള്ളി​ക്ക​ൻ (പ്ര​സി.), ബി​നീ​ഷ് മു​ര​ളി (ജ​ന. സെ​ക്ര.), ജോ​ൺ​സ​ൻ യോ​ഹ​ന്നാ​ൻ (ജ​ന. സെ​ക്ര.), ജി​നു ജോ​ൺ ട്ര​ഷ.)

Listen to this Article

മ​സ്ക​ത്ത്: ഇ​ൻ​കാ​സ് ഒ​മാ​ന് പു​തി​യ നേ​തൃ​ത്വം നി​ല​വി​ൽ വ​ന്നു. ഇ​ൻ​കാ​സ് ഒ​മാ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യു​ടെ യോ​ഗം ചേ​ർ​ന്ന് സ​ന്തോ​ഷ് പ​ള്ളി​ക്ക​നെ പു​തി​യ പ്ര​സി​ഡ​ന്റാ​യി ഏ​ക​ക​ണ്ഠ​മാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഒ.​ഐ.​സി.​സി-​ഇ​ൻ​കാ​സ് ഒ​മാ​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​തു​ജീ​വ​നേ​കു​ന്ന​തി​നാ​യി കെ.​പി.​സി.​സി നി​യ​മി​ച്ച ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം ചേ​ർ​ന്നാ​ണ് തീ​രു​മാ​നം.

ഒ​മാ​നി​ലെ കോ​ൺ​ഗ്ര​സ് കൂ​ട്ടാ​യ്മ​യു​ടെ സ്ഥാ​പ​ക​നും ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്റു​മാ​യ എം.​ജെ. സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: പ്ര​സി​ഡ​ന്റ്: സ​ന്തോ​ഷ് പ​ള്ളി​ക്ക​ൻ, വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ: വി.​എം. അ​ബ്ദു​ൽ ക​രിം, തോ​മ​സ് ചെ​റി​യാ​ൻ. ജ​ന​റ​ൽ സെ​ക്ര​ട്ട​റി: ബി​നീ​ഷ് മു​ര​ളി, ജോ​ൺ​സ​ൻ യോ​ഹ​ന്നാ​ൻ. സെ​ക്ര​ട്ട​റി​മാ​ർ: ഒ.​കെ. ഷ​മീം, തു​ഫൈ​ൽ കേ​ളോ​ത്ത്, ട്ര​ഷ​റ​ർ: ജി​നു ജോ​ൺ. ഗ്ലോ​ബ​ൽ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ൾ: ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ൽ, ബി​ന്ദു പാ​ല​ക്ക​ൽ. കോ​ൺ​ഗ്ര​സ്‌ അ​നു​ഭാ​വി​ക​ളെ​യെ​ല്ലാം ഒ​രു കു​ട​ക്കീ​ഴി​ൽ കൊ​ണ്ടു​വ​രി​ക​യാ​ണ് ത​ന്റെ ആ​ദ്യ​ല​ക്ഷ്യ​മെ​ന്ന് പ്ര​സി​ഡ​ന്റാ​യി ചു​മ​ത​ല​യേ​റ്റ സ​ന്തോ​ഷ് പ​ള്ളി​ക്ക​ൻ പ​റ​ഞ്ഞു. വ​രാ​നി​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ൽ, കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പ​ര​മാ​വ​ധി പ്ര​വാ​സി വോ​ട്ട​ർ​മാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തും.

കൂ​ടാ​തെ, പ്ര​വാ​സി ക്ഷേ​മ​നി​ധി​യി​ൽ ഇ​പ്പോ​ഴും അം​ഗ​ത്വ​മി​ല്ലാ​ത്ത​വ​രെ ക​ണ്ടെ​ത്തി ക്ഷേ​മ പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ലേ​ക്ക് ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നീ​ഷ് മു​ര​ളി​യും വൈ​സ് പ്ര​സി​ഡ​ന്റ്‌ വി.​എം. അ​ബ്ദു​ൽ ക​രീ​മും പ​റ​ഞ്ഞു. നോ​ർ​ക്ക ഐ​ഡി കാ​ർ​ഡും പ്ര​വാ​സി ഇ​ൻ​ഷു​റ​ൻ​സും ല​ഭി​ക്കാ​ത്ത​വ​രെ ക​ണ്ടെ​ത്തി പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​ക്കാ​ൻ സം​ഘ​ട​ന മു​ൻ​കൈ എ​ടു​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ ഒ.​കെ. ഷ​മീം സ്വാ​ഗ​ത​വും ജി​നു ജോ​ൺ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsNational committeeINCASgulf news malayalam
News Summary - INCAS Oman National Committee Reorganized
Next Story