റെജി ഇടിക്കുളയുടെ സ്മരണയിൽ രക്തദാന ക്യാമ്പുമായി ഇൻകാസ് ഒമാൻ
text_fieldsഇൻകാസ് ഒമാൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രക്തദാന ക്യാമ്പ്
മസ്കത്ത്: ഒമാനിലെ സന്നദ്ധ സാമൂഹിക പ്രവർത്തകനും ഇൻകാസ് ഒമാൻ ദേശീയ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന അന്തരിച്ച റെജി ഇടിക്കുളയുടെ സ്മരണാർഥം ഇൻകാസ് ഒമാൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഒമാൻ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ബൗഷർ ബ്ലഡ് ബാങ്കിൽ നടത്തിയ ക്യാമ്പിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സംഘടന എന്ന നിലയിൽ കൃത്യമായ ഇടവേളകളിൽ ഇൻകാസ് ഒമാൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു വരാറുണ്ടെന്നും സംഘടന നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്ന സെക്രട്ടറി റെജി ഇടിക്കുളയുടെ പേരിൽ ഈ ക്യാമ്പ് സംഘടിപ്പിച്ചത് അദ്ദേഹത്തോടുള്ള ആദര സൂചകമായാണെന്നും ഇൻകാസ് ഒമാൻ വർക്കിങ് പ്രസിഡന്റ് റെജി കെ. തോമസ് അറിയിച്ചു. തുടർച്ചയായി ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ പ്രവർത്തകരിലും പൊതുസമൂഹത്തിലും രക്തദാനത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ടെന്നും ഒമാന്റെ വിവിധ സ്ഥലങ്ങളിൽ ഇൻകാസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പുകളും നടത്തിവരാറുണ്ടെന്ന് ഇൻകാസ് ഒമാൻ ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി മണികണ്ഠൻ കോതോട്ട് പറഞ്ഞു.
ഒമാനിലെ സാമൂഹിക പ്രവർത്തന രംഗത്തെ നിറസാന്നിധ്യമായിരുന്ന റെജി ഇടിക്കുളക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല ആദരവായി പ്രവർത്തകർ കണ്ടതുകൊണ്ടാണ് ഇത്രയും വലിയ പങ്കാളിത്തത്തോടെ ഈ ക്യാമ്പ് വൻ വിജയമാക്കിത്തീർക്കാൻ സാധിച്ചതെന്ന് കൺവീനർ അജോ കട്ടപ്പന പറഞ്ഞു. പ്രമുഖ സാമൂഹിക പ്രവർത്തകരായ എൻ.ഒ. ഉമ്മൻ, ഡോ. സജി ഉതുപ്പാൻ, മുസ്തഫ ആൻഡഎ കമാൽ, വെൽനെസ്സ് മെഡിക്കൽ സെന്റർ എന്നീ സ്ഥാപനങ്ങളിൽ നിന്നുമുള്ള റെജി ഇടിക്കുളയുടെ സഹപ്രവർത്തകരും പങ്കെടുത്തു.
ഇൻകാസ് ഒമാൻ നേതാക്കളായ സലീം മുതുവമ്മേൽ, മാത്യു മെഴുവേലി, അഡ്വ. പ്രസാദ്, സജി ചങ്ങനാശ്ശേരി, അബ്ദുൽ കരീം, ജോസഫ് വലിയവീട്ടിൽ, വിജയൻ തൃശ്ശൂർ, അജ്മൽ കരുനാഗപ്പള്ളി, ഷൈനു മനക്കര, ഇ.വി. പ്രദീപ്, ദിനേശ് കുമാർ, പ്രിയ ഹരിലാൽ, കിഫിൽ ഇക്ബാൽ, ഹരിലാൽ, കൊച്ചുമോൻ , റിലിൻ മാത്യു, റെജി എബ്രഹാം, ആന്റണി കണ്ണൂർ, ബിന്ദു പാലയ്ക്കൻ, ഷിഫാൻ, ജോജി, രാജേഷ്, മുഹമ്മദ് അലി, അൽത്താഫ്, മനോജ് ഐനൂർ, കബീർ റാവുത്തർ, തമീം താഹ, സൈഗോൾ, ബൈജു, ഹിലാൽ, സിബി വർഗ്ഗീസ്, ടിജിൻ, സിജോ, ഡാനിഷ്, ജേക്കബ് തോമസ്, ആനി പള്ളിക്കൻ, ആന്റോ റിച്ചാർഡ് തുടങ്ങി നിരവധിപേർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

