ഇൻകാസ് ഒമാൻ സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന്
text_fieldsമസ്കത്ത്: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തി നാലാമത് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഇൻകാസ് ഒമാൻ നാഷനൽ കമ്മിറ്റി വെള്ളിയാഴ്ച മസ്കത്ത് റൂവിയിലുള്ള അബീർ ഹോസ്പിറ്റലുമായി ചേർന്ന് ഒരു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.
ബ്ലഡ് ഷുഗർ, കൊളെസ്ട്രോൾ, ബ്ലഡ് പ്രഷർ, ബോഡി മാസ് ഇൻഡക്സ്, ജി.പി.കൺസൾട്ടേഷൻ തുടങ്ങിയ സേവനങ്ങൾക്ക് പുറമെ, പങ്കെടുക്കുന്നവർക്ക് പ്രിവിലേജ് കാർഡ് കൂടി നൽകുന്നതായിരിക്കും.
സൗജന്യ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാനായി https://forms.gle/VcpS6i2X8Cf2FnDo7 എന്നഗൂഗ്ൾ ഫോം വഴി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

