ഇൻകാസ് ഒമാൻ നിലമ്പൂർ ഉപതെരഞ്ഞെ ടുപ്പ് വിജയമാഘോഷിച്ചു
text_fieldsഇൻകാസ് ഒമാന്റെ നേതൃത്വത്തിൽ മസ്കത്ത് റൂവിയിൽ നടന്ന തെരഞ്ഞെടുപ്പ് വിജയാഘോഷം
മസ്കത്ത്: ഇൻകാസ് ഒമാന്റെ നേതൃത്വത്തിൽ നിലമ്പൂർ ഉപതെഞ്ഞെടുപ്പ് വിജയമാഘോഷിച്ചു. ഇൻകാസ് ഒമാൻ വൈസ് പ്രസിഡന്റ് മാരായ അബ്ദുൽ മനാഫ് ഉണ്ണിയാലുക്കൽ മസ്കത്തിലെ റൂവിയിലും ഗോപകുമാർ വേലായുധൻ നിസ്വയിലും ഇൻകാസ് സംഘടിപ്പിച്ച ആഘോഷപരിപാടി ഉദ്ഘാടനം ചെയ്തു.
നിസ്വയിൽ വിജയാഘോഷത്തിന്റെ ഭാഗമായി ഇൻകാസ്
ഒമാൻ പ്രവർത്തകൾ ലഡു വിതരണം ചെയ്യുന്നു
തുടർച്ചയായി യു.ഡി.എഫ് നേടുന്ന ഉപതിരഞ്ഞെടുപ്പ് വിജയങ്ങൾ കേരളജനത ഇപ്പോഴത്തെ ഇടത് സർക്കാരിന് നൽകുന്ന ശക്തവും വ്യക്തവുമായ രാഷ്ട്രീയ സന്ദേശമാണെന്ന് മനാഫ് ഉണ്ണികാലുക്കൽ പ്രസ്താവനയിൽ അറിയിച്ചു. 2026ലെ നിയസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നയിക്കുന്ന മുന്നണി 100 ലേറെ സീറ്റുകൾ നേടി ഭരണത്തിലെത്തുമെന്നത് ഉറപ്പാക്കിയ ജനവിധിയാണ് നിലമ്പൂരിൽ കണ്ടതെന്ന് ഗോപകുമാറും അഭിപ്രായപ്പെട്ടു.
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനുവേണ്ടി തെരെഞ്ഞെടുപ്പ് പ്രചാരണത്തിനുപോയ ഇൻകാസ് നേതാക്കളായ സിദ്ദിഖ് ഹസ്സൻ, അനീഷ് കടവിൽ, ഷെഹീർ അഞ്ചൽ എന്നിവരെ അഭിനന്ദിച്ചു. ജനറൽ സെക്രട്ടറി ജിജോ കടന്തോട്ട് ട്രഷറർ സതീഷ് പട്ടുവം, നിസ് വാ പ്രസിഡന്റ് ജോയി ഭാരവാഹികളായ റാഫി ചക്കര, മനോഹരൻ ചെങ്ങളായി , ബീന മനോഹരൻ നൂറുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

