കേരളത്തനിമയോടെ ഓണം ആഘോഷിച്ച് ഇൻകാസ് നിസ്വ
text_fieldsഇൻകാസ് നിസ്വ റീജിയണൽ കമ്മിറ്റിയുടെ ഓണാഘോഷ ഭാഗമായുള്ള സാംസ്കാരിക സദസ്സ് ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: ഇൻകാസ് നിസ്വ റീജിയണൽ കമ്മിറ്റിയുടെ ഓണാഘോഷം ‘മാവേലി വീട് 2025’ പ്രൗഢ ഗംഭീരമായി നടന്നു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി കരൺവീർ സിങ് ചൗഹൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.
ലോക കേരള സഭ മെംബർ ഡോ. ജെ. രത്നകുമാർ, ജീവകാരുണ്യ പ്രവർത്തകയും സാഹിത്യകാരിയുമായ അജിത മലയാലപ്പുഴ എന്നിവർ പങ്കെടുത്തു. തിരുവാതിര, കൈകൊട്ടിക്കളി, ഒപ്പന, പാട്ട്, വിവിധയിനം ഡാൻസുകൾ, വടംവലി, കൊച്ചു കുട്ടികൾ അവതരിപ്പിച്ച മതേതര സന്ദേശം വിളിച്ചോതുന്ന ഗ്രൂപ്പ് ഡാൻസ് എന്നിവ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. സി.ബി.എസ്.ഇ പരീക്ഷയിൽ നിസ്വ ഇന്ത്യൻ സ്കൂളിൽ നിന്ന് മലയാളത്തിന് മുഴുവൻ മാർക്ക് നേടിയ ജെന്ന വിപിൻ, ആന്റോ ബിജുവിനെയും മലയാളം അധ്യാപകരായ രജനി, ഷാനവാസ് അബൂബക്കർ, ജീവകാരുണ്യ രംഗത്തെ മികച്ച പ്രവർത്തനത്തിന് അജിത മലയാലപ്പുഴയെയും ചടങ്ങിൽ ആദരിച്ചു. സാംസ്കാരിക സദസ്സ് മുതിർന്ന കോൺഗ്രസ് നേതാവും ചാലക്കുടി എം.പിയുമായ ബെന്നി ബെഹനാൻ ഉദ്ഘാടനം ചെയ്തു.
ഇൻകാസ് നിസ്വ റീജിയണൽ കമ്മിറ്റി പ്രസിഡന്റ് ജോയ് മാത്യു തുമ്പുങ്കൽ അധ്യക്ഷത വഹിച്ചു. സെബ ജോയ് കാനം ഓണസന്ദേശം വായിച്ചു. ഇൻകാസിന്റെ പ്രവർത്തനങ്ങളെ കുറിച്ച് നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഗോപകുമാർ വേലായുധൻ അവതരിപ്പിച്ചു. ഒ.ഐ.സി.സി-ഇൻകാസിന്റെ പ്രഥമ പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധിക്ക് ഹസൻ, ഇൻകാസ് ഒമാൻ നാഷനൽ കമ്മിറ്റി പ്രസിഡന്റ് അനീഷ് കടവിൽ, നാഷനൽ കമ്മിറ്റി നേതാക്കളായ കുരിയാക്കോസ് മാളിയേക്കൽ, ജിജോ കടന്തോട്ടു, സതീഷ് പട്ടുവം, നിധീഷ് മാണി, ജോളി നിസ്വ ഇൻകാസ് ട്രഷറര് അരുൺ ബാബു തുടങ്ങിയവർ സംസാരിച്ചു.
ഇൻകാസ് നിസ്വ ജനറൽ സെക്രട്ടറി നൗഫൽ പൊന്നാനി സ്വാഗതവും വൈസ് പ്രസിഡന്റ് ഷീജ ജോൺ നന്ദിയും പറഞ്ഞു. ബാലചന്ദ്രൻ പിള്ള, ദീപു, മണി ബാലചന്ദ്രൻ, ലനീഷ്, വിപിൻ വർഗീസ്, ജിബിൻ, നൗഷാദ്, ഷിബു തുടങ്ങിയ നിസ്വാ ഇൻകാസിന്റെ മുതിർന്ന നേതാക്കൾ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

