ഇൻകാസ് ഇബ്രി-ക്രിസ്മസ് പുതുവത്സര ആഘോഷം
text_fieldsഇൻകാസ് ഇബ്രി സംഘടിപ്പിച്ച ക്രിസ്മസ് പുതുവത്സര ആഘോഷത്തിൽനിന്ന്
ഇബ്രി: ഇൻകാസ് ഇബ്രി, ഇൻകാസ് വനിതാ വിങ് സംയുക്തമായി ക്രിസ്മസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു .ഇബ്രിയിലെ മുതിർന്ന കലാകാരികൾ, കലാകാരന്മാർ, കുട്ടികൾ സംഘടിപ്പിച്ച ഡാൻസ്, പാട്ടുകൾ, നിസ്വാ ഹാർമണിയുടെ മ്യൂസിക്കൽ&ഡാൻസ് തുടങ്ങിയവ ഇബ്രിയിൽ മലയാളികൾക്ക് മറക്കാനാവാത്ത അനുഭവമായി ഇൻകാസ് പ്രസിഡന്റ് ഡാനിയേൽ, ജനറൽ സെക്രട്ടറി ഷിഹാബ് തട്ടാരുകുറ്റിയിൽ, ട്രഷറർ വിനുപ് വെണ്ട്രപ്പിള്ളി, ഇൻകാസ് വനിതാ വിങ് കൺവീനർ പ്രിയാ പ്രഭാത്, ആർട്സ് കൺവീനർ സുഖല റിജു എന്നിവർ പ്രോഗ്രാം കോർഡിനേറ്റ് ചെയ്തു. വൈസ് പ്രസിഡന്റ് അൻസാരി ആറ്റിങ്ങൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ താജുദ്ധീൻ കൊഞ്ചേരി, സുഭാഷ്, പ്രഭാത്, റിനോഷ്, ഷാനവാസ്, നൗഷാദ്, സുഹൈൽ, എൽദോ, എബിൻ, സുബൈർ, ദീപ, ബഷീർ, വനിത വിങ് ഭാരവാഹികളായ സുജ ഡാനിയേൽ, ജയിനി വിനുപ്, ബിൻസി താജു, സുബി മാത്യൂസ്, ദിവ്യ സുരേഷ്, സംഗീത എൽദോ, രശ്മി പ്രഭാത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

