ഇന്ത്യൻ അംബാസഡർക്ക് ഇൻകാസ് ഇബ്ര നിവേദനം നൽകി
text_fieldsഇൻകാസ് ഇബ്രയുടെ നേതൃത്വത്തിൽ അംബാസഡർ അമിത് നാരങ്ങിന് നിവേദനം സമർപ്പിക്കുന്നു
ഇബ്ര: ഒമാനിലെ ഇന്ത്യൻ എംബസി ഇബ്ര ശർഖിയ സാൻഡ്സ് ഹോട്ടലിൽ ഇന്ത്യൻ പ്രവാസികൾക്കായി നടത്തിയ ഓപൺ ഫോറത്തിൽ ഇൻകാസ് ഇബ്രയുടെ വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം അംബാസഡർ അമിത് നാരങ്ങിന് സമർപ്പിച്ചു.
പാസ്പോർട്ട് പുതുക്കൽ, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ തുങ്ങിയ ആവശ്യങ്ങൾക്ക് ശർഖിയ പ്രവശ്യയുടെ ഉൾപ്രദേശങ്ങളിൽനിന്ന് മസ്കത്തുവരെ വരേണ്ട സാഹചര്യം ഒഴിവാക്കാൻ ഇബ്രയിൽ ഒരു പാസ്പോർട്ട് പുതുക്കൽ കേന്ദ്രം അനുവദിക്കുക, ഒമാനിൽ മരണപ്പെടുന്ന ഇന്ത്യൻ പ്രവാസികളുടെ ഭൗതിക ശരീരം നിയമ നടപടികൾ വേഗം പൂർത്തിയാക്കി എംബസിയുടെ ചെലവിൽ നാട്ടിലെത്തിക്കാനുമുള്ള സാഹചര്യം ഒരുക്കുക, സ്കൂൾ അവധിക്കാലത്തെ ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന കൂലിയിലുള്ള അനിയന്ത്രിതമായ വർധനവിൽ ഇടപെടുക, ഇന്ത്യൻ സ്കൂൾ ഇബ്രയിലെ അധ്യാപകരുടെ കുറവ് അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുക എന്നിവ നിവേദനത്തിൽ അഭ്യർഥിച്ചു.
ഇൻകാസ് ഇബ്രയുടെ സ്നേഹോപഹാരം പ്രസിഡന്റ് അലി കോമത്ത് അംബാസഡർക്ക് സമർപ്പിച്ചു.
ഓപൺ ഫോറത്തിൽ ഇൻകാസ് ഇബ്ര ജനറൽ സെക്രട്ടറി സുനിൽ മാളിയേക്കൽ, സെക്രട്ടറിമാരായ ബിനോജ്, സൈമൺ, എക്സിക്യൂട്ടിവ് മെംബർമാരായ ടോം, ലിജോ, സോജി, ജോമോൻ തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

