ഡോ. ഗിരീഷിനെ ഇന്‍കാസ് ഇബ്ര അനുമോദിച്ചു
text_fieldsമികച്ച ഗാനരചനക്കുള്ള പുരസ്കാരം നേടിയ ഡോ. ഗിരീഷിനെ ഇന്‍കാസ് ഇബ്ര അനുമോദിച്ചപ്പോൾ
മസ്കത്ത്: മുംബൈ എന്റര്‍ടൈന്‍മെന്റ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ 2024ല്‍ മികച്ച ഗാന രചനക്കുള്ള പുരസ്കാരം നേടിയ ഡോ. ഗിരീഷ് ഉദിനൂക്കാരനെ ഇന്‍കാസ് ഇബ്ര റീജിയനല്‍ കമ്മിറ്റി അനുമോദിച്ചു.
സാല്മന് 3ഡി ഫിലിമിലെ 'മെല്ലെ രാവില്‍ തൂവല്‍ വീശി' എന്ന ഗാനത്തിന്റെയും 'നിനവായി' എന്ന മ്യൂസിക് ആല്‍ബത്തിലെ 'ഒരു പാട്ട് പാടാന്‍ കൊതിക്കും' എന്ന ഗാനത്തിന്റെയും വരികളാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
പ്രവാസി എഴുത്തുകാരനായ അഫ്സല് ബഷീര്‍ തൃക്കോമല ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് ഇബ്ര പ്രസിഡന്റ് അലി കോമത്ത് മുഖ്യപ്രഭാഷണം നടത്തി. അഫ്സല് ബഷീര്‍ തൃക്കോമല ഡോ. ഗിരീഷ് ഉദിനൂക്കാരനെ പൊന്നാട അണിയിച്ച് ആദരിച്ചു.
ഇന്‍കാസ് ഇബ്രയുടെ സ്നേഹോപഹാരം, അലി കോമത്തും ജനറല്‍ സെക്രട്ടറി സുനില്‍ മാളിയേക്കലും ചേര്‍ന്ന് കൈമാറി. കെ.എം.സി.സി ഇബ്ര ജനറല്‍ സെക്രട്ടറി സബീര്‍ കൊടുങ്ങല്ലൂര്‍, ഇന്‍കാസ് ഇബ്ര ട്രഷറര്‍ ഷാനവാസ് ചങ്ങരംകുളം, വൈസ് പ്രസിഡന്റ് സോജി ജോസഫ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം കുര്യാക്കോസ് മാത്യു എന്നിവര്‍ സംസാരിച്ചു.
വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെയും പാലക്കാട്ടെ രാഹുല്‍ മാങ്കുട്ടത്തിന്റെയും വന്‍ വിജയത്തില്‍ ആഹ്ലാദം പങ്കിട്ട യോഗം ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതിന്റെ എഴുപതിയഞ്ചാം വാര്‍ഷികവും ആചരിച്ചു. ഇന്‍കാസ് ഇബ്ര ഒരുക്കിയ അനുമോദന സദസ്സിന് നന്ദി പറഞ്ഞ ഡോ. ഗിരീഷ് ഉദിനൂക്കാരന് ഇത്തരം പ്രോത്സാഹനങ്ങള്‍ കലാ സാഹിത്യ രംഗത്ത് പ്രവാസികള്‍ക്ക് മുന്നോട്ടു പോകാന്‍ കൂടുതല്‍ ഊര്‍ജം പകരുമെന്ന് അഭിപ്രായപ്പെട്ടു.
ഇന്‍കാസ് ഇബ്ര എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം സാം ഫിലിപ്പ് സ്വാഗതവും ജനറല്‍ സെക്രട്ടറി സുനില്‍ മാളിയേക്കല്‍ നന്ദിയും പറഞ്ഞു. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ സൈമണ്‍, ബിനോജ്, സജീവ്, ജിനോജ്, ലിജോ, മുസ്തഫ, രജീഷ്, ജോമോന് തുടങ്ങിയവരും പങ്കെടുത്തു. ഇന്‍കാസ് ഇബ്ര കുടുംബത്തിലെ കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

