തിരുവോണം കളറാക്കി ഇന്‍കാസ് ഇബ്ര
text_fieldsഇന്‍കാസ് ഇബ്രയുടെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷ പരിപാടിയിൽനിന്ന്
ഇബ്ര: ഇന്‍കാസ് ഇബ്രയുടെ ആഭിമുഖ്യത്തില്‍ തിരുവോണനാളില്‍ ‘ഇബ്ര പൊന്നോണം 2025’ എന്ന പേരില്‍ സംഘടിപ്പിച്ച ഓണാഘോഷം വ്യത്യസ്തമായി. ആഘോഷവേദി പൂക്കളത്തിന്റെ ഭംഗിയാല്‍ നിറഞ്ഞപ്പോള്‍, കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ വേദിയില്‍ താളവും താളപ്പകിട്ടും നല്കി. ഓണപ്പാട്ടുകള്‍ നാട്ടിലെ ഓണാഘോഷത്തിന്റെ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയപ്പോള്‍, ഓണം ക്വിസ്, കുട്ടികളുടെ മത്സരങ്ങള്‍, പരമ്പരാഗത ഓണക്കളികല് തുടങ്ങിയവ ആഘോഷത്തിന് മാറ്റ് കൂട്ടി. നാടന്‍ വിഭവങ്ങളാല്‍ സമൃദ്ധമായ ഓണസദ്യ ആഘോഷത്തിന്റെ മുഖ്യ ആകര്‍ഷണമായിരുന്നു.
ഇന്‍കാസ് ഇബ്ര ഭാരവാഹികളോടൊപ്പം ഇബ്രയിലെയും ബിദിയയിലെയും നിരവധി പ്രവാസി മലയാളി കുടുംബങ്ങള്‍ പങ്കെടുത്ത ഓണാഘോഷം വര്‍ഷങ്ങളോളം ഓര്‍മ്മിക്കപ്പെടുന്ന പ്രവാസോത്സവമായി മാറി. പ്രവാസജീവിതത്തിന്റെ തിരക്കുകളെയും ഏകാന്തതയെയും മറികടന്ന്, ‘ഓണം മലയാളിയെ ഒന്നിപ്പിക്കുന്ന മഹോത്സവമാണ്’ എന്ന സന്ദേശം പരിപാടിയുടെ മുഴുവന്‍ വേളയിലും തെളിഞ്ഞുനിന്നു.
ഇബ്ര പൊന്നോണം 2025 പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ രജീഷ്, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ മുസ്തഫ നയിം, ജോമോന്, ഇന്‍കാസ് ഇബ്ര പ്രെസിഡന്റ് അലി കോമത്ത്, ജനറല്‍ സെക്രട്ടറി സുനില്‍ മാളിയേക്കല്‍, ട്രഷറര്‍ ഷാനവാസ്, വൈസ് പ്രസിഡന്റ് സോജി ജോസഫ്, ജോയിന്റ് സെക്രട്ടിമാരായ സൈമണ്‍ കൊരട്ടി, ബിനോജ്, ഇന്‍കാസ് ഇബ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ലിജോ, സജീവ്, റബീയ, ജോയ്സണ്‍, ടോം, ജിനോജ് തുടങ്ങിയവര്‍ ആഘോഷ പരിപാടികള്‍ ഏകോപിപ്പിച്ചു. കുമാരി ജെനെറ്റ് റോസ് കലാപരിപാടികള്‍ക്ക് അവതാരകയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

