ഇൻകാസ് സൗജന്യ മെഡിക്കൽ ക്യാമ്പ് 30ന്
text_fieldsമസ്കത്ത്: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34ാമത് രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ചു ഇൻകാസ് ഒമാൻ നാഷനൽ കമ്മിറ്റി അൽ അബീർ ഹോസ്പിറ്റലുമായി സഹകരിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. റൂവി ഹോസ്പിറ്റലിൽ മേയ് 30ന് വൈകിട്ട് നാല് മുതൽ രാത്രി ഒമ്പതുവരെ ആയിരിക്കും ക്യാമ്പെന്ന് പ്രസിഡന്റ് അനീഷ് കടവിൽ, ജനറൽ സെക്രട്ടറി ജിജോ കണ്ടന്തോട്ട്, ട്രഷറർ സതീഷ് പട്ടുവം തുടങ്ങിയവർ സംയുക്ത വാർത്ത കുറിപ്പിൽ അറിയിച്ചു.
ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ,ബ്ലഡ് പ്രഷർ, ബോഡി മാസ്സ് ഇൻഡക്സ്, ജി.പി കൺസൽട്ടേഷൻ തുടങ്ങിയ സേവനങ്ങൾക്കുപുറമെ പങ്കെടുക്കുന്നവർക്ക് അൽ അബീർ ഹോസ്പിറ്റൽ നൽകുന്ന പ്രിവിലേജ് കാർഡ് കൂടെ നൽകും. സൗജന്യ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ ഇൻകാസ് ഒമാൻ ഗൂഗിൾ ഫോം തയാറാക്കിയിട്ടുണ്ട്. റാഫി - 9564 2740, സജി - 9944 6396 തുടങ്ങിയ നമ്പറിൽ വിളിച്ചും രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

