ഇൻകാസ് ഒമാൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
text_fieldsഇൻകാസ് ഒമാന്റെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം
മസ്കത്ത്: ഇന്ത്യയുടെ 79ാം സ്വാതന്ത്ര്യദിനം ഇൻകാസ് ഒമാൻ സമുചിതമായി ആഘോഷിച്ചു.
സമാനതകളില്ലാത്ത രീതിയിൽ അഹിംസയുടെ മാർഗത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം അതിന്റെ എല്ലാ അർഥവ്യാപ്തികളോടും കൂടി എല്ലാ പൗരന്മാർക്കും ഒരേപോലെ അവകാശപ്പെട്ടതാണെന്നും സമത്വം ഉറപ്പുവരുത്തേണ്ടത് എല്ലാവരിലും നിക്ഷിപ്തമായ കടമയാണെന്നും ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.
ഇന്ത്യക്ക് സ്വാതന്ത്ര്യം നേടുന്നതിനായി സ്വാതന്ത്ര്യസമര സേനാനികൾ ഏറ്റുവാങ്ങിയ കഷ്ടപ്പാടുകളും ത്യാഗങ്ങളും ഗാന്ധിജിയും നെഹ്റുവും മറ്റു നേതാക്കളും ജനങ്ങളിൽ ഉണ്ടാക്കിയ സാഹോദര്യ ചിന്തയും ദേശീയതയും മുഖ്യപ്രഭാഷണത്തിൽ നസീർ തിരുവത്ര വിശദീകരിച്ചു.
രാജ്യത്തിന്റെ ജനാധിപത്യ അടിത്തറകൾ സംരക്ഷിച്ച് ശക്തിപ്പെടുത്തി അടുത്ത തലമുറക്കു കൈമാറേണ്ട വലിയ ഉത്തരവാദിത്തം ഇന്നത്തെ തലമുറക്കുണ്ടെന്ന് അദ്ദേഹം ഓർമപ്പെടുത്തി. വൈസ് പ്രസിഡന്റ് നിധീഷ് മാണി ആശംസ നേർന്നു.
തുടർന്ന് മുതിർന്ന നേതാവ് ഗോപകുമാർ വേലായുധൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനറൽ സെക്രട്ടറി ജിജോ കടന്തോട്ട് സ്വാഗതവും ട്രഷറർ സതീഷ് പട്ടുവം നന്ദിയും പറഞ്ഞു. ഹംസ അത്തോളി, മോഹൻ പുതുശ്ശേരി, മനോഹരൻ കണ്ടൻ, സജി ഏനാത്ത്, സന്ദീപ് സദാനന്ദൻ, ഹമീദ് കാസർകോട് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

