ഇൻകാസ് സലാലയിൽ ഗാന്ധി ജയന്തി ആഘോഷിച്ചു
text_fieldsഇൻകാസ് സലാലയിൽ സംഘടിപ്പിച്ച ഗാന്ധി ജയന്തി ആഘോഷം ഡോ. അബൂബക്കർ സിദ്ദീഖ്
ഉദ്ഘാടനം ചെയ്യുന്നു
സലാല: ഇൻകാസ് സലാ ലയിൽ ഗാന്ധി ജയന്തി ആഘോഷിച്ചു. എലൈറ്റ് റസ്റ്റാറന്റിൽ നടന്ന പരിപാടി ഡോ. അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ഡി. ഹരികുമാർ ചേർത്തല അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്കൂൾ അധ്യാപകൻ സജി മാസ്റ്റർ ഗാന്ധി അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ഗാന്ധിയൻ ചിന്തയിൽ അഹിംസ എന്നാൽ പരമമായ സ്നേഹമാണ്, സ്വന്തം ശത്രുവിനോട് പോലും ക്ഷമിക്കുന്ന അവസ്ഥയാണ്. ഗാന്ധിയൻ ചിന്ത കുട്ടികളിൽ കൂടി വളർത്തേണ്ടതാണ്. സ്വന്തം ഗൃഹമാണ് വിദ്യാലയം എന്നും രക്ഷിതാക്കളാണ് അധ്യാപകരെന്നും ഓർമപ്പെടുത്തുന്ന ഗാന്ധിജിയുടെ വാക്കുകൾ നാമോരോരുത്തരും ജീവിതത്തിൽ അന്വർഥമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചലച്ചിത്രപുരസ്കാരങ്ങൾ നേടിയ സലീം മുതുവമ്മലിന് ബാബു കുറ്റ്യാടി, വൈസ് പ്രസിഡന്റ് ഹരീഷ് എന്നിവർ ഉപഹാരം നൽകി ആദരിച്ചു. കെ.എം.സി.സി പ്രസിഡന്റ് സലാം ഹാജി, കെ.എസ്.കെ സെക്രട്ടറി എ.പി. കരുണൻ മാസ്റ്റർ, മുതിർന്ന കോൺഗ്രസ് നേതാക്കളായ ജോസഫ്, ഈപ്പൻ പനക്കൽ എന്നിവർ ആശംസകൾ നേർന്നു. ഇൻകാസ് ജനറൽ സെക്രട്ടറി ബാബു കുറ്റ്യാടി സ്വാഗതവും ട്രഷറർ വിജയകുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

