വ്യക്തിത്വ വികസന പദ്ധതി ആസിമ മേഖല ഉദ്ഘാടനം
text_fieldsതഹിയ പദ്ധതിയുടെ ആസിമ മേഖല ഉദ്ഘാടനം അസ്ലം തലശ്ശേരി നിർവഹിക്കുന്നു
മസ്കത്ത്: മസ്കത്തിലെ റൂവി, മത്ര, വാദി കബീർ, വാദി അതായി, അമറാത്, ബൗഷർ, അൽകൈർ, ഗാല, മിസ്വാ, അസായ്ബ, റുസെയ്ൽ, സീബ് എന്നീ ഏരിയകൾ ഉൾപ്പെടുന്ന ആസിമ മേഖല എസ്.കെ.എസ്.എസ്.എഫ് വ്യക്തിത്വവികസനത്തിന് പദ്ധതികൾ ആവിഷ്കരിക്കും. പ്രസംഗ പരിശീലനം, പ്രബന്ധം, അറബിക്-ഇംഗ്ലീഷ് ഭാഷാ പഠനം, കമ്പ്യൂട്ടർ പരിശീലനം തുടങ്ങിയവയാണ് നടപ്പാക്കുന്നത്. സൗജന്യമായി നൽകുന്ന ഈ പരിശീലനത്തിന് പങ്കെടുക്കാൻ താൽപര്യമുള്ളവർ +968 99358246 എന്ന നമ്പറിൽ ബന്ധപ്പെടണം.
ബൗഷർ സുന്നി സെന്ററിൽ ചേർന്ന വർക്കിങ് കമ്മിറ്റി യോഗത്തിൽ ഷംസുദ്ദീൻ ബാഖവി പ്രാർഥന നടത്തി. സമസ്തയുടെ തഹിയ പദ്ധതിയുടെ ആസിമ മേഖല ഉദ്ഘാടനം അസ്ലം തലശ്ശേരി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ശാക്കിർ ഫൈസിക്കു നൽകി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുല്ല യമാനി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.പി. സിദ്ദീഖ് സ്വാഗതം പറഞ്ഞു, ശാക്കിർ ഫൈസി, ഷുഹൈബ് പാപ്പിനിശ്ശേരി, ജമാൽ ഹമദാനി എന്നിവർ സംസാരിച്ചു. ട്രഷറർ സക്കരിയ ഹാജി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

