Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മാനവികത: തിരുനബിയാണ് മാനദണ്ഡം' മീലാദ് കാമ്പയിൻ ഉദ്ഘാടനം

text_fields
bookmark_border
മാനവികത: തിരുനബിയാണ് മാനദണ്ഡം മീലാദ് കാമ്പയിൻ ഉദ്ഘാടനം
cancel

മസ്കത്ത്: ഐ.സി.എസ് മസ്കറ്റ് ഘടകം സംഘടിപ്പിക്കുന്ന 'മാനവികത: തിരുനബിയാണ് മാനദണ്ഡം' എന്ന പ്രമേയത്തിലുള്ള മീലാദ് കാമ്പയിൻ അബ്ദുല്ല വഹബി വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു. സമാഈലിൽ നടന്ന പരിപാടിയിൽ മസ്കത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള നിരവധി ആളുകൾ പങ്കെടുത്തു.സംഘാടക സമിതി ചെയർമാൻ അബൂബക്കർ തുടി മുട്ടി അധ്യക്ഷത വഹിച്ചു.

കൺവീനർ ജാബിർ എളയ ടം സ്വാഗതം പറഞ്ഞു. ആരിഫ്, അയ്യുബ് പള്ളിയത്ത്,അബൂബക്കർ ഫലാഹി, യൂനുസ് വഹബി വല കെട്ട്, അശ്രഫ് നിടു ന്തോൽ,അബ്ദുറഹ്മാൻ കാങ്ങാട്ട്, മുസ്ഥഫ വി ടി കെ , കരിം ആ നാണ്ടി, ഖമറുദ്ധീൻ കുന്നുമ്മൽ സംസാരിച്ചു. സെപ്തംബർ നാലിന് റൂവിയിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗം കൊടക്കൽ ഹസൻ സഖാഫ് തങ്ങൾ പങ്കെടുക്കും. പൊതു സമ്മേളന പോസ്റ്റർപ്രകാശനം സമാഈ ലിൽ വെച്ച് നടന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Inauguration of the Milad campaign
Next Story