ഒ.ഐ.സി.സി സൂർ അംഗത്വ കാമ്പയിൻ ഉദ്ഘാടനം
text_fieldsസൂർ: ഒ.ഐ.സി.സി സൂർ റീജനൽ കമ്മിറ്റിയുടെ മെംബർഷിപ് കാമ്പയിൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജോസി സെബാസ്റ്റ്യൻ, സൂർ റീജനൽ കമ്മിറ്റി പ്രസിഡന്റ് ശ്രീധർ ബാബുവിന് ആദ്യ മെംബർഷിപ് നൽകി ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ള മുഖ്യ പ്രഭാഷണം നടത്തി.
ദേശീയ കമ്മിറ്റി പ്രസിഡന്റ് സജി ഔസഫ്, ജനറൽ സെക്രട്ടറി ബിന്ദു പാലക്കൽ എന്നിവർ സംസാരിച്ചു. ദേശീയ അംഗങ്ങളായ ഉസ്മാൻ അന്തിക്കാട്, വേണു കാരാറ്റ്, അനിൽ ഉഴമലക്കൽ, റീജനൽ കമ്മിറ്റി അംഗങ്ങളായ സാജു കോശി, സജിത്ത്, റഷീദ്, ബൈജു, സിബി ചാക്കോ, റെന്നി, റെജി, സുധീർ എന്നിവർ പങ്കെടുത്തു. റീജനൽ കമ്മിറ്റി ജനറൽ സെക്രട്ടറി സമീർ പള്ളിയമ്പിൽ സ്വാഗതവും ട്രഷറർ അനുലയരാജ് നന്ദിയും പറഞ്ഞു.
