ട്രാവൽ എക്സിബിഷനിൽ ഒമാൻ പവലിയന് ഒന്നാം സ്ഥാനം
text_fieldsമോസ്കോയിൽ നടന്ന ഒ.ടി.ഡി.വൈ.കെ.എച്ച് ഇന്റർനാഷനൽ ട്രാവൽ എക്സിബിഷനിൽ ഒമാൻ പവലിയനിൽനിന്ന്
മസ്കത്ത്: മോസ്കോയിൽ നടന്ന ഒ.ടി.ഡി.വൈ.കെ.എച്ച് ഇന്റർനാഷനൽ ട്രാവൽ എക്സിബിഷനിൽ ഒമാൻ പവലിയൻ ഒന്നാം സ്ഥാനം സ്വന്തമാക്കി. പങ്കെടുത്ത രാജ്യങ്ങളുടെ വിഭാഗത്തിലാണ് സുൽത്താനേറ്റ് ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കിയത്. ആഗോള ടൂറിസം വ്യവസായത്തെ ഒരുമിപ്പിച്ച പ്രദർശനം സെപ്റ്റംബർ 17 മുതൽ 19 വരെ മോസ്കോയിലെ എക്സ്പോ സെന്റർ ഫെയർഗ്രൗണ്ടിലായിരുന്നു നടന്നത്.
സവിശേഷമായ ടൂറിസം ഓഫറുകൾ പ്രദർശിപ്പിക്കുന്നതിനുള്ള സുൽത്താനേറ്റിന്റെ സമർപ്പിതശ്രമങ്ങൾക്കുള്ള അംഗീകാരംകൂടിയായി ഈ പുരസ്കാരം. ഒ.ടി.ഡി.വൈ.കെ.എച്ച് ഇന്റർനാഷനൽ ട്രാവൽ എക്സിബിഷൻ റഷ്യയിലെയും സി.ഐ.എസിലെയും ഏറ്റവും വലിയ ടൂറിസം പരിപാടിയാണ്. വ്യവസായപ്രമുഖർക്ക് അന്താരാഷ്ട്ര ബിസിനസ് ബന്ധങ്ങൾ ഉണ്ടാക്കുന്നതിനും പുതിയ ടൂറിസം സാധ്യതകൾ മനസ്സിലാക്കാനും പര്യവേക്ഷണംചെയ്യാനും ഇത് വേദിയാകാറുണ്ട്.

