െപട്രോളിയം മേഖലയിൽ സ്വദേശികൾക്ക് 600 തൊഴിലവസരങ്ങൾ സൃഷ്ടിക്കും
text_fieldsമസ്കത്ത്: പെട്രോളിയം മേഖലയിൽ സ്വദേശികൾക്കായി 600 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പെട്രോളിയം ഡെവലപ്മെൻറ് ഒമാൻ അറിയിച്ചു.ഇൻറഗ്രേറ്റഡ് ഒായിൽ ഫീൽഡ് സേവന ദാതാവായ ഗൾഫ് എനർജി കമ്പനിയുമായി ചേർന്ന് അടുത്ത നാലു വർഷത്തിനുള്ളിലാണ് ഇത്രയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുക. എണ്ണക്കിണർ നിർമാണം, വ്യവസായ സേവനം തുടങ്ങിയ വിഭാഗങ്ങളിലായി ഒാരോ വർഷവും 150 േപർക്ക് വീതമായിരിക്കും തൊഴിലവസരം ലഭ്യമാക്കുക.
എണ്ണ -പ്രകൃതി വാതക മന്ത്രി ഡോ. മുഹമ്മദ് ബിൻ ഹമദ് അൽ റുംഹിയുടെ സാന്നിധ്യത്തിൽ ഇതുസംബന്ധിച്ച ധാരണപത്രം കഴിഞ്ഞ ദിവസം ഒപ്പുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

