Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ പുകവലി നിർത്താൻ...

ഒമാനിൽ പുകവലി നിർത്താൻ സഹായിക്കുന്ന ഉൽപന്നങ്ങൾക്ക് എക്സൈസ് നികുതിയില്ല

text_fields
bookmark_border
ഒമാനിൽ പുകവലി നിർത്താൻ സഹായിക്കുന്ന ഉൽപന്നങ്ങൾക്ക് എക്സൈസ് നികുതിയില്ല
cancel

മസ്‌കത്ത്: ഒമാനിൽ പുകവലി നിർത്താൻ സഹായിക്കുന്ന ഉൽപന്നങ്ങളെ എക്സൈസ് നികുതിയിൽ നിന്നും പൂർണമായി ഒഴിവാക്കി. രാജ്യത്തെ നിലവിലെ എക്സൈസ് നിയമപ്രകാരം 100 ശതമാനം നികുതി ഈടാക്കിയിരുന്ന വിഭാഗത്തിൽ നിന്നാണ് ഈ ഉൽപന്നങ്ങളെ ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്. നികുതി അതോറിറ്റിയുടെ പുതിയ ഉത്തരവ് (നമ്പർ 192/2026) പ്രകാരമാണ് ഈ ഇളവ്. പുകവലി ഉപേക്ഷിക്കാൻ സഹായിക്കുന്ന നിക്കോട്ടിൻ ച്യൂയിംഗ് ഗം, ഗുളികകൾ, സ്കിൻ പാച്ചുകൾ, സ്പ്രേകൾ, നേസൽ ഡ്രോപ്പുകൾ, ഇഞ്ചക്ഷനുകൾ എന്നിവക്കാണ് നികുതി ഒഴിവാക്കിയത്. ആഗസ്റ്റ് ഒമ്പതിന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ഈ ഉത്തരവ് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. പുകയില ഉൽപന്നങ്ങൾ, എനർജി ഡ്രിങ്കുകൾ, ഇലക്ട്രോണിക് പുകവലി ഉപകരണങ്ങൾ എന്നിവക്ക് ഒമാനിൽ ഇപ്പോഴും 100 ശതമാനം എക്സൈസ് നികുതി തുടരുന്നുണ്ട്.

എന്നാൽ പുകവലി ശീലം നിർത്താൻ ഉപയോഗിക്കുന്ന ആരോഗ്യസംരക്ഷണ ഉൽപന്നങ്ങളെ ഇതിൽ നിന്നും വേർതിരിച്ചു കാണാനാണ് പുതിയ ഭേദഗതി. പുതിയ തീരുമാനത്തിന് വിരുദ്ധമായ മുൻ നിയമങ്ങളിലെ വ്യവസ്ഥകളെല്ലാം റദ്ദാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - ഒമാനിൽ പുകവലി നിർത്താൻ സഹായിക്കുന്ന ഉൽപന്നങ്ങൾക്ക് എക്സൈസ് നികുതിയില്ല
Next Story