മസ്കത്ത്: ഒമാനിൽ കോവിഡ് രോഗമുക്തിനിരക്ക് 96 ശതമാനമായി. മഹാമാരി ആരംഭിച്ച ശേഷം ആദ്യമായാണ് രോഗമുക്തിനിരക്ക് 96 ശതമാനമാകുന്നത്. 607 പേർക്കാണ് 24 മണിക്കൂറിനുള്ളിൽ രോഗം ഭേദമായത്. 285664 പേരാണ് ഇതുവരെ രോഗമുക്തരായത്. 236 പേർ പുതുതായി രോഗബാധിതരായി. ഇതോടെ ഒമാനിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 298942 ആയി. 12 പേർ കൂടി മരിച്ചു. 3948 പേരാണ് ഇതുവരെ മരണപ്പെട്ടത്.
28 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 344 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 158 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.
രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 20 ലക്ഷം പിന്നിട്ടതായും ആരോഗ്യ വകുപ്പ് അറിയിച്ചു. 2,008,140 പേരാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചത്. മുൻഗണനപ്പട്ടികയിലുള്ളവരുടെ 57 ശതമാനമാണിത്. മുൻഗണനപ്പട്ടികയിലുള്ളവരുടെ 68 ശതമാനം അഥവാ 1,359,622 പേരും ഒറ്റ േഡാസ് വാക്സിൻ മാത്രമാണ് സ്വീകരിച്ചത്. 6.48 ലക്ഷം പേരാണ് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർ. ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും വാക്സിനേഷൻ പുരോഗമിക്കുകയാണ്. തിങ്കളാഴ്ച നല്ല തിരക്കാണ് സെൻററുകളിൽ അനുഭവപ്പെട്ടത്.