Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ ഒരാൾ ഒരുവർഷം ...

ഒമാനിൽ ഒരാൾ ഒരുവർഷം കഴിക്കുന്നത്​ 930.8 കിലോ ഭക്ഷണം

text_fields
bookmark_border
ഒമാനിൽ ഒരാൾ ഒരുവർഷം  കഴിക്കുന്നത്​ 930.8 കിലോ ഭക്ഷണം
cancel

മ​സ്​​ക​ത്ത്​: ഒ​മാ​നി​ൽ ഒ​രാ​ൾ ഒ​രു​വ​ർ​ഷം ക​ഴി​ക്കു​ന്ന​ത്​ 930.8 കി​ലോ ഭ​ക്ഷ​ണം. ജി.​സി.​സി ത​ല​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ശീ​ർ​ഷ ഭ​ക്ഷ്യ ഉ​പ​ഭോ​ഗ​മാ​ണ്​ ഇ​െ​ത​ന്ന്​ പ്രാ​ദേ​ശി​ക നി​ക്ഷേ​പ​ക ബാ​ങ്കാ​യ ആ​ൽ​പെ​ൻ കാ​പി​റ്റ​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. 2019ലെ ​ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ളി​ലെ ഭ​ക്ഷ്യ ഉ​ൽ​​പാ​ദ​ന​ത്തെ​യും ഉ​പ​ഭോ​ഗ​ത്തെ​യും കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ടി​ൽ മേ​ഖ​ല​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഭ​ക്ഷ്യ സ്വ​യം​പ​ര്യാ​പ്​​ത​താ അ​നു​പാ​ത​വും ഒ​മാ​നി​ലാ​ണു​ള്ള​തെ​ന്നും പ​റ​യു​ന്നു. വ്യാ​യാ​മ​മി​ല്ലാ​ത്ത ജീ​വി​ത​ശൈ​ലി​യും ആ​ധു​നി​ക​വ​ത്​​ക​ര​ണ​വും ജീ​വി​ത​നി​ല​വാ​ര​ത്തി​ലെ ഉ​യ​ർ​ച്ച​യും അ​നാ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ൾ​ക്കും ഉ​യ​ർ​ന്ന ക​ലോ​റി​യു​ള്ള ഭ​ക്ഷ​ണ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം വ​ർ​ധി​ക്കാ​നും കാ​ര​ണ​മാ​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഒ​മാ​നി​ലെ ഇ​പ്പോ​ഴ​ത്തെ പ്ര​തി​ശീ​ർ​ഷ ഭ​ക്ഷ്യ ഉ​പ​ഭോ​ഗം ജി.​സി.​സി ത​ല​ത്തി​ലെ പ്ര​തി​ശീ​ർ​ഷ ഭ​ക്ഷ്യ ഉ​പ​ഭോ​ഗ​ത്തെ​ക്കാ​ൾ 27 ശ​ത​മാ​നം ഉ​യ​ർ​ന്ന​താ​ണെ​ന്ന്​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഒ​മാ​നി​ലെ ശ​രാ​ശ​രി മ​നു​ഷ്യ​ൻ പ്ര​തി​വ​ർ​ഷം സൗ​ദി​യി​ലു​ള്ള​യാ​ളേ​ക്കാ​ൾ 30 ശ​ത​മാ​നം ഭ​ക്ഷ​ണം അ​ധി​ക​മാ​യി ക​ഴി​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. സൗ​ദി​യി​ൽ 713.5 കി​ലോ​യാ​ണ്​ പ്ര​തി​ശീ​ർ​ഷ ഭ​ക്ഷ്യ ഉ​പ​ഭോ​ഗം. ബ​ഹ്​​റൈ​നി​ലാ​ണ്​ ഏ​റ്റ​വും കു​റ​ഞ്ഞ ഉ​പ​ഭോ​ഗം, 622 കി​ലോ. ഒ​മാ​നി​ൽ മ​ത്സ്യം, ധാ​ന്യ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ​യു​ടെ ഉ​പ​ഭോ​ഗം വ​ർ​ധി​ച്ച​താ​യി റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

ഒ​മാ‍െൻറ ആ​ഭ്യ​ന്ത​ര ഭ​ക്ഷ്യ ഉ​ൽ​പാ​ദ​ന​ത്തി​ലും കാ​ര്യ​മാ​യ വ​ള​ർ​ച്ച ദൃ​ശ്യ​മാ​ണെ​ന്ന്​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കാ​ർ​ഷി​ക, മ​ത്സ്യ ബ​ന്ധ​ന മേ​ഖ​ല​ക​ളി​ലെ വ​ർ​ധി​ച്ച നി​ക്ഷേ​പ​മാ​ണി​തി​ന്​ കാ​ര​ണം. രാ​ജ്യ​ത്തി‍െൻറ മൊ​ത്തം ഭ​ക്ഷ്യ ഉ​ൽ​​പാ​ദ​നം 2014 മു​ത​ൽ 19 വ​രെ കാ​ല​യ​ള​വി​ൽ പ്ര​തി​വ​ർ​ഷം 11.8 ശ​ത​മാ​ന​ത്തി‍െൻറ വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 2019ലെ ​ക​ണ​ക്ക്​ പ്ര​കാ​രം 2.1 ദ​ശ​ല​ക്ഷം മെ​ട്രി​ക്​ ട​ൺ ആ​ണ്​ മൊ​ത്തം ഭ​ക്ഷ്യ ഉ​ൽ​പാ​ദ​നം. 2019ലെ ​ഒ​മാ‍െൻറ ഭ​ക്ഷ്യ​സ്വ​യം​പ​ര്യാ​പ്​​ത​താ അ​നു​പാ​തം 48 ശ​ത​മാ​ന​മാ​ണ്. മൊ​ത്തം ജി.​സി.​സി മേ​ഖ​ല​യു​ടേ​താ​ക​​ട്ടെ 31.3 ശ​ത​മാ​ന​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
News Summary - In Oman, a person eats 930.8 kg of food a year
Next Story