ദോഫാറിൽ മണൽപൂച്ച കാമറക്കണ്ണിൽ കുടുങ്ങി
text_fieldsദോഫാറിൽ കണ്ടെത്തിയ അപൂർവ ജീവിയായ മണൽപൂച്ച
മസ്കത്ത്: ദോഫാറിൽ അപൂർവ ജീവിയായ മണൽപൂച്ചയുടെ സാന്നിധ്യം കണ്ടെത്തി. മഖ്ഷൻ വിലായത്തിൽ സ്ഥാപിച്ച കാമറ ട്രാപ്പിലാണ് മണൽപൂച്ച കുടുങ്ങിയത്. റുബുഉൽ ഖാലി മരുഭൂമിയിലാണ് ഇതിെൻറ സാന്നിധ്യം കണ്ടെത്തിയതെന്ന് ഒമാൻ പരിസ്ഥിതി അതോറിറ്റി അറിയിച്ചു. ഇതാദ്യമായാണ് ദോഫാറിൽ റുബുഉൽ ഖാലി മരുഭൂമിയിൽ ഇത്തരം അപൂർവ ജീവികളുടെ സാന്നിധ്യം കണ്ടെത്തുന്നതെന്ന് അധികൃതർ അറിയിച്ചു. നേരത്തേ ഇവയുടെ സാന്നിധ്യം ശർഖിയ, ദാഹിറ ഗവർണറേറ്റുകളിൽ കണ്ടെത്തിയിരുന്നു. ഫെലീസ് മാർഗരിറ്റ എന്ന ശാസ്ത്രീയ നാമത്തിലുള്ള ഇത്തരം പൂച്ചകൾ ജലസ്രോതസ്സുകളിൽനിന്ന് മാറിയുള്ള മണൽ മരുഭൂമികളിലാണ് കണ്ടുവരുന്നത്.
മണലിെൻറ നിറത്തിലുള്ള ചെറുരോമങ്ങളാണ് ഇവക്കുള്ളത് എന്നതിനാൽ മരുഭൂമിയിൽ ശത്രുക്കളിൽനിന്ന് ഒളിഞ്ഞിരിക്കാൻ ഇവക്ക് സാധിക്കും. 39 മുതൽ 52 സെ.മീ. വരെയാണ് ഇവയുടെ ശരീരത്തിെൻറ നീളം. വാലിന് 23 മുതൽ 31 സെ.മീ. വരെയും നീളം കാണും. കാലിലെ രോമങ്ങൾ മരുഭൂമിയിലെ കൊടും ചൂടിലും തണുപ്പിലും ഇവയുടെ പാദങ്ങളെ സംരക്ഷിക്കുന്നു. പ്രാണികളും പല്ലികളും പക്ഷികളുമൊക്കെയാണ് ഇവയുടെ ഇരകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

