ചലഞ്ചേഴ്സ് ട്രോഫി ഫുട്ബാൾ ടൂർണമെൻറ് 29ന് െഎ.എം. വിജയൻ മുഖ്യാതിഥിയാകും
text_fieldsമസ്കത്ത്: റിയലക്സ് ഫുട്ബാൾ ക്ലബിെൻറ ആഭിമുഖ്യത്തിലുള്ള സെവൻ എസ് ഫുട്ബാൾ ടൂ ർണമെൻറ് ഇൗമാസം 29ന് അൽ ഹെയിലിൽ നടക്കും. ടൂർണമെൻറിലെ മുഖ്യാതിഥിയായി മുൻ ഇന്ത്യൻ ഫ ുട്ബാൾ താരം െഎ.എം വിജയൻ പെങ്കടുക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഒമാെൻറ വിവിധ ഭാഗങ്ങളിലുള്ള 16 ടീമുകൾ ഇതിനകം ടൂർണമെൻറിൽ പെങ്കടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ച് പ്രാഥമിക റൗണ്ട് മത്സരങ്ങൾ നടത്തും. ഒാരോ ഗ്രൂപ്പിൽനിന്നും കൂടുതൽ പോയൻറ് നേടുന്ന രണ്ടു ടീമുകൾ വീതം ക്വാർട്ടറിലേക്ക് യോഗ്യത നേടും. സെമി, ഫൈനൽ മത്സരങ്ങളും അന്നേ ദിവസം നടക്കും. രാവിലെ ഒമ്പതിന് തുടങ്ങി രാത്രിയോടെ അവസാനിക്കുന്ന രീതിയിലാണ് ടൂർണമെൻറ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. സമ്മാനദാന ചടങ്ങിലാണ് െഎ.എം വിജയൻ മുഖ്യാതിഥിയായി പെങ്കടുക്കുക. ഫുട്ബാൾ അക്കാദമികൾ തമ്മിലുള്ള പ്രദർശന മത്സരവും അന്നേ ദിവസം നടക്കും.
പ്രവാസഭൂമിയിൽ ഫുട്ബാൾ കളിക്കാർക്കു വേദിയൊരുക്കുന്നതിനായാണ് റിയലക്സ് ട്രേഡിങ് കമ്പനിക്ക് കീഴിൽ ഫുട്ബാൾ ക്ലബ് രൂപവത്കരിച്ചത്. വരും വർഷങ്ങളിൽ ക്ലബിെൻറ പ്രവർത്തനം വിപുലമാക്കാൻ ആലോചനയുണ്ട്. കുട്ടികൾക്കായി ഫുട്ബാൾ അക്കാദമി, ജി.സി.സി തലത്തിൽ ഫുട്ബാൾ ടൂർണമെൻറ് എന്നിവയാണ് ആലോചനയിലുള്ളത്. റിയലക്സ് കമ്പനി എം.ഡി ഷാനവാസ് മജീദ്, സാം വർഗീസ്, അക്ബർ, സഇൗദ് എന്നിവർ വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
