ഓൺലൈൻ ടാക്സി സേവനം മെച്ചപ്പെടുത്തൽ; പൊതുജനാഭിപ്രായം ക്ഷണിച്ച് ഗതാഗത മന്ത്രാലയം
text_fieldsമസ്കത്ത്: രാജ്യത്തെ ഓലൈൻ ടാക്സി സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഗതാഗത മന്ത്രാലയം പൊതുജനങ്ങളുടെ അഭിപ്രായം ക്ഷണിച്ചു.
ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിനും പൊതുഗതാഗതത്തിന്റെ ഗുണനിലവാരം, സുരക്ഷ, പ്രവേശനക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നതിനുമുള്ള സർക്കാറിന്റെ വിശാലമായ തന്ത്രത്തിന്റെ ഭാഗമാണ് ഈ സംരംഭം.
ഡിജിറ്റൽ ടാക്സി സേവനങ്ങളുടെ കാര്യക്ഷമത കൂടുതൽ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും പൊതുജനങ്ങളുടെ ഫീഡ്ബാക്ക് ശേഖരിക്കുക, ടാക്സി സേവനങ്ങളിലേക്ക് സുതാര്യവും സുരക്ഷിതവുമായ ആക്സസ് വാഗ്ദാനം ചെയ്യുന്ന ഡിജിറ്റൽ പരിഹാരങ്ങളിലൂടെ മേഖലയെ നിയന്ത്രിക്കുക, സേവന നിലവാരം വർധിപ്പിക്കുക, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
കൺസൾട്ടേഷന്റെ ലക്ഷ്യങ്ങൾ
- ലൈസൻസുള്ള ആപ്പുകൾ വഴി നൽകുന്ന ഡിജിറ്റൽ ടാക്സി സേവനങ്ങളിൽ പൊതുജന സംതൃപ്തി അളക്കുക
- നിയന്ത്രണ തീരുമാനത്തിന് ശേഷം ഉയർന്നുവന്ന വെല്ലുവിളികൾ തിരിച്ചറിയുക.
- ഡിജിറ്റൽ ഗതാഗതസംവിധാനങ്ങളുടെ മെച്ചപ്പെടുത്തലിനെ പിന്തുണക്കുന്നതിനായി നിർദേശങ്ങളും ഫീഡ്ബാക്കും ശേഖരിക്കുക.
- ഒമാനിലെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിലും ഡിജിറ്റൽ പരിവർത്തനത്തിന്റെ സുസ്ഥിരത ഉറപ്പാക്കുന്നതിലും കമ്യൂണിറ്റി ഇടപെടൽ ശക്തിപ്പെടുത്തുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

