Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightല​ഗേ​ജ് സം​വി​ധാ​നം...

ല​ഗേ​ജ് സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്ത​ൽ: ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട്​ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു

text_fields
bookmark_border
ല​ഗേ​ജ് സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്ത​ൽ: ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട്​ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു
cancel

മ​സ്‌​ക​ത്ത്: ല​ഗേ​ജ് കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ട്​ ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട്​ അ​ധി​കൃ​ത​ർ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട് മാ​നേ​ജ്‌​മെ​ന്റ് ക​മ്പ​നി സി.​ഇ.​ഒ ശൈ​ഖ് ഐ​മാ​ൻ അ​ൽ ഹു​സ്‌​നി​യും വ​ണ്ട​ർ​ലാ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രീ​സ് ഹോ​ൾ​ഡി​ങ്​ യൂ​റോ​പ്പ്, മി​ഡി​ൽ ഈ​സ്റ്റ്, ആ​ഫ്രി​ക്ക സി.​ഇ​ഒ പാ​ട്രി​ക് വെ​ർ​ഹോ​വ​ൻ എ​ന്നി​വ​രാ​ണ്​ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്.

മ​സ്ക​ത്ത്, സ​ലാ​ല എ​യ​ർ​പോ​ർ​ട്ടു​ക​ളി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​ത്. ഇ​ത്​ ക​ണ​ക്കി​ലെ​ടു​ത്ത്​​ ലാ​ൻ​ഡി​ങ്, ബോ​ർ​ഡി​ങ്​ ബാ​ഗേ​ജ് ശേ​ഖ​ര​ണം എ​ന്നി​വ എ​ളു​പ്പ​മാ​ക്കി യാ​ത്ര​ക്കാ​ർ​ക്ക് മി​ക​ച്ച സേ​വ​നം ന​ൽ​കു​ക​യാ​ണ്​ ക​രാ​റി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന്​ മ​സ്‌​ക​ത്ത്​ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട് വൈ​സ് പ്ര​സി​ഡ​ന്റും ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ടു​ക​ളു​ടെ ആ​ക്ടി​ങ്​ ഹെ​ഡു​മാ​യ സൗ​ദ് ബി​ൻ നാ​സ​ർ അ​ൽ ഹു​ബൈ​ഷി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman airportomannews
News Summary - Improving luggage facility: Oman Airports signed Agreement
Next Story