മസ്കത്ത്: ഒമാനി ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുെട പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിെൻറ കണക്കുകൾ പ്രകാരം ഇൗ വർഷം ജനുവരി മുതൽ ജൂലൈ വരെ 67,45,64,484 റിയാലിെൻറ സാധനങ്ങളാണ് ഒമാൻ ഇന്ത്യയിലേക്ക് കയറ്റിയയച്ചത്. കഴിഞ്ഞ വർഷത്തെ മൊത്തം കയറ്റുമതിയാകെട്ട 93,26,04,707 റിയാലുമായിരുന്നു.
എണ്ണയും പ്രകൃതിവാതകവുമാണ് ഒമാനിൽനിന്നുള്ള കയറ്റുമതിയിൽ ഏറിയ പങ്കും. ഇതോടൊപ്പം വലിയ അളവിൽ യൂറിയയും പാരാസൈലിനും പോളിപ്രൊപ്പിലീനും കയറ്റിയയച്ചവയിൽ പെടും. പ്രധാനമായും സുഹാർ തുറമുഖത്തുനിന്ന് കടൽവഴിയാണ് ഇൗ കയറ്റുമതിയിൽ ഏറെയും നടന്നതെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിെൻറ റിപ്പോർട്ട് പറയുന്നു. ഇൗ വർഷം ജൂലൈ വരെ കാലയളവിൽ 25,68,13,558 റിയാലിെൻറ സാധനങ്ങൾ ഇന്ത്യയിൽനിന്ന് ഒമാൻ ഇറക്കുമതി ചെയ്യുകയും ചെയ്തിട്ടുണ്ട്. അരി, പൈപ്പുകൾ, എൻജിൻ ഇന്ധനം, അലൂമിനിയം ഒാക്സൈഡ് എന്നിവയാണ് ഇവ.
ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയക്ഷി വ്യാപാരം വർധിച്ചുവരുകയാണെന്ന് ഇന്ത്യൻ എംബസിയുടെ പ്രസ്താവനയിൽ പറയുന്നു. ഉഭയകക്ഷി വ്യാപാരം ഇനിയും വർധിപ്പിക്കാൻ സാധ്യതകൾ ഏറെയാണ്. ഉൽപന്നങ്ങളുടെ വൈവിധ്യത്തിനൊപ്പം നിലവിൽ കയറ്റിയയക്കുന്ന ഉൽപന്നങ്ങളുടെ അളവ് വർധിപ്പിക്കുകയും ചെയ്യാം. ഭൂമിശാസ്ത്രപരമായ അടുപ്പവും ചിരപരിചിതമായ വിപണിയും ഒമാനിലെ വലിയ അളവിലുള്ള ഇന്ത്യൻ സമൂഹത്തിെൻറ സാന്നിധ്യവും വ്യാപാര ബന്ധത്തിലെ വർധനക്ക് സഹായകരമാകും. എംബസിയുടെ കണക്കുകൾ പ്രകാരം 2017-2018 വർഷത്തിലെ ഒമാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതിയിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. 1641.75 ദശലക്ഷം റിയാൽ അഥവാ 4,264.29 ദശലക്ഷം ഡോളറിെൻറ കയറ്റുമതിയാണ് ഇക്കാലയളവിൽ നടന്നതെന്ന് എംബസി കണക്കുകൾ കാണിക്കുന്നു.
ഒമാനുമായുള്ള സാമ്പത്തിക-വ്യാപാര സഹകരണം വർധിപ്പിക്കുന്നതിൽ ഇന്ത്യ ഉയർന്ന മുൻഗണനയാണ് നൽകുന്നത്. ഇതിനായി ജോയിൻറ് കമീഷൻ മീറ്റിങ്ങുകളും ജോയിൻറ് ബിസിനസ് കൗൺസിൽ യോഗങ്ങളും നടത്തിവരുന്നുണ്ട്. ജോയിൻറ് കമീഷൻ മീറ്റിങ്ങിെൻറ എട്ടാമത് സെഷനും ബിസിനസ് കൗൺസിലിെൻറ ഒമ്പതാമത് സെഷനും ഇക്കഴിഞ്ഞ ജൂലൈയിൽ മസ്കത്തിൽ വെച്ചാണ് നടന്നത്.
ഇതിൽ കേന്ദ്രമന്ത്രി സുരേഷ് പ്രഭുവാണ് ഇന്ത്യൻ സംഘത്തെ നയിച്ചത്. ഇരു രാഷ്ട്രങ്ങൾക്കിടയിലെയും ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വർധിച്ചുവരുകയാണെന്നും ഇന്ത്യൻ എംബസിയുടെ റിപ്പോർട്ടിൽ പറയുന്നു. 2015-16 കാലയളവിൽ 3.8 ശതകോടി ഡോളർ ആയിരുന്ന ഉഭയകക്ഷി വ്യാപാരം തൊട്ടടുത്ത സാമ്പത്തിക വർഷം നാലു ശതകോടി ഡോളർ ആയി വർധിച്ചു. ഇത് 2017-18 കാലയളവിൽ 67 ശതമാനം വർധിച്ച് 6.7 ശതകോടി ഡോളർ ആയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2018 10:26 AM GMT Updated On
date_range 2019-05-18T10:59:59+05:30ഒമാനി ഉൽപന്നങ്ങളുടെ ഇറക്കുമതി: ഇന്ത്യ രണ്ടാം സ്ഥാനത്ത്
text_fieldsNext Story