ഇറക്കുമതി ആശ്രയം: ഭക്ഷ്യസുരക്ഷ പ്രോത്സാഹിപ്പിക്കാൻ നടപടി
text_fieldsമസ്കത്ത്: രാജ്യത്ത് ആവശ്യമായ ഭക്ഷണസാധനങ്ങളിൽ പകുതിയിലധികവും ഇറക്കുമതി ചെയ്യുന്നതെന്ന് നിക്ഷേപ, കയറ്റുമതി പ്രോത്സാഹന പൊതുഅതോറിറ്റി (ഇതാര) റിപ്പോർട്ട്. 60 ശതമാനം ഭേക്ഷ്യാൽപന്നങ്ങൾക്കാണ് അന്താരാഷ്ട്ര വിപണികളെ ആശ്രയിക്കുന്നത്. രാജ്യത്ത് ഭക്ഷണ സാധനങ്ങൾക്കുള്ള ആവശ്യങ്ങൾ വർധിച്ചുവരുകയാണ്. ഇത് ഭക്ഷ്യ സുരക്ഷാ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കുന്നതിന് സമ്മർദം വർധിപ്പിക്കുന്നതായും റിപ്പോർട്ട് പറയുന്നു. ജനസംഖ്യാ വർധന, നഗരവത്കരണം, ജനങ്ങളുടെ ജീവിത നിലവാരത്തിലെ ഉയർച്ച, അന്താരാഷ്ട്ര വിനോദ സഞ്ചാരികളുടെ വരവ് എന്നിവ വരുംനാളുകളിലും ഭക്ഷണ സാധനങ്ങളുടെ ഉപഭോഗ ശൈലിയിൽ മാറ്റത്തിന് വഴിയൊരുക്കും. ഒമാൻ ജനസംഖ്യയുടെ പകുതിയോളം പേരാണ് കാർഷിക-മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് നിൽക്കുന്നത്.
തൊഴിലെടുക്കുന്നവരിൽ മൂന്നിലൊന്നുപേർ കാർഷിക മേഖലയുമായി നേരിട്ട് ബന്ധപ്പെട്ടുള്ള ജോലികൾ എടുക്കുന്നവരാണ്. വ്യവസായ മേഖലയിൽനിന്നുള്ള ആഭ്യന്തര ഉൽപാദനം 21 ശതമാനവും സേവന മേഖലയിൽനിന്നുള്ള ആഭ്യന്തര ഉൽപാദനം 53.7 ശതമാനവും ആകുേമ്പാൾ കാർഷിക മേഖലയിൽനിന്നുള്ളത് 1.9 ശതമാനം മാത്രമാണെന്നും ‘ഇതാര’യുടെ റിപ്പോർട്ട് പറയുന്നു. ഭക്ഷ്യ ഇറക്കുമതിക്ക് പണം ചെലവഴിക്കാനുള്ള ഒമാെൻറ ശേഷി ജനങ്ങൾക്ക് ഭക്ഷ്യ സുരക്ഷിതത്വം നൽകുന്നുണ്ട്.
അതേസമയം, ഭക്ഷ്യശൃംഖലയിൽ വരുന്ന അപ്രതീക്ഷിത തടസ്സങ്ങളും ആഗോള വിപണിയിലെ വില വ്യതിയാനങ്ങളുമൊക്കെ ഇൗ സാഹചര്യത്തിൽ നിന്ന് വ്യത്യാസം വരുത്തുന്നുണ്ട്. 2007-08 കാലയളവിൽ ഒമാൻ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യതയിൽ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ധാന്യ വില ഉയർന്നതിനൊപ്പം ആഭ്യന്തര ഭക്ഷ്യസുരക്ഷ മുൻനിർത്തി റഷ്യ, യുക്രെയ്ൻ, ഇന്ത്യ, പാകിസ്താൻ,ഇൗജിപ്ത്, കസാഖ്സ്താൻ എന്നീ രാജ്യങ്ങൾ അരി, ഗോതമ്പ്, ബാർലി, ചോളം കയറ്റുമതിയിൽ ഏർപ്പെടുത്തിയ അടിയന്തര നിയന്ത്രണമാണ് ഇതിന് കാരണമെന്നും റിപ്പോർട്ട് പറയുന്നു.
ഭക്ഷ്യസുരക്ഷാ മേഖലയിലെ സ്വയംപര്യാപ്തതക്കൊപ്പം ചരക്കുഗതാഗത മേഖലയിലെ സാധ്യതകളും വളർത്തിയെടുക്കുക ലക്ഷ്യമിട്ട് രാജ്യം അടുത്തിടെ നിരവധി കരാറുകളിൽ ഏർപ്പെടുകയും നിരവധി സംരംഭങ്ങൾക്ക് തുടക്കമിടുകയും ചെയ്തിരുന്നു. ഭക്ഷ്യവസ്തുക്കളുടെ വിതരണശൃംഖല കാര്യക്ഷമമാക്കാൻ അസിയാദും ഒമാൻ ഫുഡ് ഇൻവെസ്റ്റ്മെൻറ് ഹോൾഡിങ് കമ്പനിയും ഒപ്പുവെച്ച ധാരണയാണ് ഒടുവിലത്തേത്. പാലുൽപാദന രംഗത്തെ സ്വയംപര്യാപ്തത ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള മസൂൺ െഡയറിയുടെ നിർമാണം ബുറൈമി ഗവർണറേറ്റിൽ നടന്നുവരുകയാണ്. മാട്ടിറച്ചി ഉൽപാദനത്തിന് തുംറൈത്തിലും കോഴിയിറച്ചി ഉൽപാദനത്തിന് ബുറൈമിയിലും പുതിയ കമ്പനികൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
