‘പ്രവാസികളും കാൻസറും’വെബിനാർ സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: ലോക കാൻസർ പ്രതിരോധ ദിനത്തോടനുബന്ധിച്ച് ഒമാൻ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ ‘പ്രവാസികളും കാൻസറും’എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. ഒമാൻ കാൻസർ അസോസിയേഷൻ ബോർഡ് മെമ്പർ ഡോ. രാജ്യശ്രീ നാരായണൻകുട്ടി ക്ലാസെടുത്തു.
കേരളത്തിൽ പ്രധാന സാംക്രമികേതര രോഗമായി കാൻസർ മാറുന്നതായും,കഴിഞ്ഞ 10 വർഷത്തിനുള്ളിൽ കേരളത്തിലെ കാൻസർ ബാധിതരുടെ എണ്ണത്തിൽ ഇരട്ടിയിലധികം വർധനയാണുണ്ടായതെന്നും അവർ ചൂണ്ടിക്കാട്ടി. ആദ്യഘട്ടത്തിൽ തന്നെ കാൻസർ തിരിച്ചറിഞ്ഞാൽ അത് പൂർണമായും ഭേദമാക്കാൻ സാധിക്കും. കാൻസർ കണ്ടെത്തുന്നതിനുള്ള കാലതാമസമാണ് പലപ്പോഴും മരണത്തിലേക്ക് നയിക്കുന്നതെന്നും ഒമാനിലും നാട്ടിലുമുള്ള പരിശോധന സൗകര്യങ്ങൾ പ്രവാസികളും ഉപയോഗപ്പെത്തണമെന്നും അവർ പറഞ്ഞു.
ഭക്ഷണക്രമത്തിലെ നിയന്ത്രണം, കൃത്യമായ വ്യായാമം, ലഹരി പദാർത്ഥങ്ങളിൽ നിന്നുള്ള അകലം, കൃത്യമായ ഇടവേളകളിലുള്ള വൈദ്യപരിശോധന എന്നിവയിലൂടെ നമുക്ക് കാൻസറിനെ ഒരു പരിധിവരെ തടയാനും അതിജീവിക്കാനും സാധിക്കുമെന്ന് കാൻസർ അനുഭവങ്ങൾ പങ്കുവെച്ച് ബാലകൃഷ്ണൻ വലിയാട്ട് അഭിപ്രായപെട്ടു.
പ്രസിഡന്റ് വിജി തോമസ് വൈദ്യൻ അധ്യക്ഷത വഹിച്ചു. ട്രഷറർ ബിജു അത്തിക്കയം സ്വാഗതവും സെക്രട്ടറി നൂറുദ്ദീൻ ആശംസയും വൈസ് പ്രസിഡന്റ് ജസീം കരിക്കോട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

