സലാലയിൽ പതിനാറ് ഇഫ്‌താറുകൾ ഒരുക്കി ഐ.എം.ഐ സലാല
text_fieldsസലാല: വിവിധ ഏരിയകളിലും വ്യത്യസ്ത വിഭാഗങ്ങൾക്കുമായി പതിനാറ് ഇഫ്‌താറുകൾ ഈ വർഷം ഒരുക്കിയതായി ഐ.എം.ഐ സലാല ജനറൽ സെക്രട്ടറി ജെ. സാബുഖാൻ പറഞ്ഞു. റമദാൻ മൂന്നിന് ഐ.എം.ഐ പ്രവർത്തകർക്കും കുടുംബാഗങ്ങൾക്കുമായി ഐഡിയൽ ഹാളിൽ ഒരുക്കിയ ഇഫ്‌താറോടെയായിരുന്നു തുടക്കം. വിവിധ സംഘടന നേതാക്കളെയും മത നേതൃത്വങ്ങളെയും പൗര പ്രമുഖരെയും പങ്കെടുപ്പിച്ച് ഐഡിയൽ ഹാളിൽ ഒരുക്കിയ സൗഹ്യദ ഇഫ്‌താർ ശ്രദ്ധേയമായിരുന്നു.
സമാനമായി വനിത സംഘടനകളുടെ നേത്യത്വത്തിനായി വനിത വിഭാഗവും ഇഫ്താർ സംഘടിപ്പിച്ചിരുന്നു. കൂടാതെ സ്റ്റുഡൻസ്, ടീൻസ്, യൂത്ത്, ടീൻ ഗേൾസ് എന്നിവർക്കായി പ്രത്യേക ഇഫ്‌താർ മീറ്റുകൾ ഒരുക്കി.
തുംറൈത്ത്, സാദ, ന്യൂ സലാല, അഞ്ചാം നമ്പർ, സനായിയ്യ, സലാല സെന്റർ എന്നീ ഏരിയകളിലായി നടന്ന ഇഫ്‌താറുകളിലായി വിവിധ മത സാമൂഹിക വിഭാഗങ്ങളിൽപെട്ട 4000ത്തിലധികം പേർ സംബന്ധിച്ചു. റമദാൻ തുടക്കത്തിൽ പീപ്പിൾ ഫൗണ്ടേഷൻ, വിഷൻ 2026 എന്നിവയുമായി സഹകരിച്ച് നാട്ടിൽ ആയിരക്കണക്കിന് നിർധന കുടുംബങ്ങൾക്ക് നോമ്പുതുറക്കുള്ള വിഭവങ്ങൾ എത്തിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ഫിതർ സകാത്ത് ഒരാൾക്ക് ഒരു റിയാൽ വീതം ശേഖരിക്കുമെന്നും അർഹരായവർക്ക് ഇവിടെയും നാട്ടിലും വിതരണം ചെയ്യുമെന്നും പറഞ്ഞു.
ഔഖദ് പാർക്കിൽ നടന്ന ഇഫ്‌താറിൽ ഐ.എം.ഐ പ്രസിഡന്റ് കെ. ഷൗക്കത്തലി മാസ്റ്റർ റമദാൻ സന്ദേശം നൽകി. കെ. മുഹമ്മദ് സാദിഖ്, മുസ്തഫ മേപ്പുള്ളി, നിസാർ പുനത്തിൽ, നബീൽ മുഹമ്മദ്, യൂസുഫ് പി.പി, മൻസൂർ വേളം, സഅദ് തുടങ്ങിയവർ നേത്യത്വം നൽകി. മുഹമ്മദ് ഇഖ്‌ബാൽ സാഹിബ് നമസ്‌കാരത്തിന് നേത്യത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

