Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.എം.ഐ സലാല കുടുംബ സംഗമം സംഘടിപ്പിച്ചു

text_fields
bookmark_border
Family reunion organized by IMI Salalah
cancel
camera_alt

ഐ.എം.ഐ സലാല സംഘടിപ്പിച്ച കുടുംബ സംഗമം

Listen to this Article

സലാല: ഐ.എം.ഐ സലാല കുടുംബ സംഗമം സംഘടിപ്പിച്ചു. ഐഡിയൽ ഹാളിൽ നടന്ന പരിപാടിയിൽ ലൈഫ് ട്രൈനറും ഇഖ്റ ഹോസ്പിറ്റൽ ഫിസിയോതെറാപ്പി തലവനുമായ ഡോ. മുഹമ്മദ് നജീബ് മുഖ്യ പ്രഭാഷണം നടത്തി. പരസ്പര മനസ്സിലാക്കലിലൂടെയും വിട്ടുവീഴ്ചയിലൂടെയുമാണ് കുടുംബ ബന്ധം ഊഷ്മളമാക്കാൻ കഴിയുകയെന്ന് കെ.മുഹമ്മദ് നജീബ് പറഞ്ഞു.

തന്നെ പോലെ സ്വപ്നങ്ങളും ആഗ്രഹങ്ങളും വികാരവിചാരങ്ങളും ഉള്ളയാളാണ് തന്റെ പങ്കാളിയെന്നും അത് അംഗീകരിച്ച് കൊടുക്കുകയും ചെയ്യുമ്പോഴാണ് ദാമ്പത്യ ജീവിതം ഇമ്പമുള്ളതാകുന്നതെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. പ്രസിഡന്റ്‌ കെ.ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. അർഷദ് കെ.പി, മുസാബ് ജമാൽ, ഫസ്ന അനസ്, മദീഹ ഹാരിസ് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സാബു ഖാൻ നന്ദി പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - IMI Salalah organized a family reunion
Next Story